Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി ടി20 ടീമിൽ കയറണമെങ്കിൽ സ്വയം തെളിയിക്കണം, തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

Kohli
, ചൊവ്വ, 5 ഡിസം‌ബര്‍ 2023 (17:38 IST)
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ ടി20 ടീമില്‍ ഉള്‍പ്പെടുത്താന്‍ കോലി അവിശ്വസനീയമായ പ്രകടനം കാഴ്ചവെയ്‌ക്കേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ ടി20 ടീമില്‍ പുതുതലമുറയേക്കാള്‍ അര്‍ഹന്‍ താനാണെന്ന് കോലി തെളിയിക്കേണ്ടത് ആവശ്യമാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.
 
അടുത്ത ടി20 ലോകകപ്പില്‍ സീനിയര്‍ താരങ്ങളായ കോലിയും രോഹിത്തും കളിക്കേണ്ടതുണ്ടോ എന്നതിനെ പറ്റി ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെയാണ് മഞ്ജരേക്കര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്‍പ്പടെയുള്ള വളര്‍ന്ന് വരുന്ന താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇവരേക്കാള്‍ മികച്ച ഓപ്ഷന്‍ താനാണെന്ന് കോലി തെളിയിക്കേണ്ടതുണ്ട്. ഇത് രോഹിത്തിനും ബാധകമാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിനായി ക്യാപ്റ്റന്റെ ഇന്നിങ്ങ്സ്, സെഞ്ചുറിയുമായി തിളങ്ങിയിട്ടും മത്സരത്തിൽ പരാജയപ്പെട്ടു