ബിസിസിഐ ടസ്‌കേഴ്‌സിന് 850 കോടി നഷ്ടപരിഹാരം നല്‍കണം; കൊമ്പന്മാര്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കും
ബിസിസിഐ ടസ്‌കേഴ്‌സിന് 850 കോടി നഷ്ടപരിഹാരം നല്‍കണം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിന്നും പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് 850കോടി രൂപ നഷ്‌ടപരിഹാരമായി നല്‍കാന്‍ ബിസിസിഐയോട് ആർബിട്രേഷൻ കോടതി. ടസ്‌കേഴ്‌സ് ഉടമകള്‍ നല്‍കിയ പരാതി പരിഗണിച്ച ശേഷമാണ് വിധി.
ഐപിഎല്ലിന്റെ കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് 2011ല്‍ പുറത്താക്കിയ ബിസിസിഐയുടെ നടപടിയെ ചോദ്യം ചെയ്‌തായിരുന്നു ടസ്‌കേഴ്‌സ് ഉടമകള്‍ പരാതി നല്‍കിയത്. ഭീമന്‍ തുക നഷ്‌ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടായതോടെ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാകുമെന്നാണ് റിപ്പോര്‍ട്ട്.
നഷ്‌ടപരിഹാരം നല്‍കിയില്ലെങ്കില്‍ ടസ്‌കേഴ്‌സിനെ ഐപിഎല്ലിലേക്ക് തിരിച്ചെടുക്കേണ്ട അവസ്ഥയിലാണ് ബിസിസിഐയുള്ളത്. നഷ്ടപരിഹാരമായി 850 കോടിയും ഇതിന് വീഴ്ച വരുത്തിയ ഓരോ വർഷവും 18 ശതമാനം പലിശയും നൽകാനാണ് ഉത്തരവ്.