'ജയിയ്ക്കാൻ വേണ്ടിയിരുന്നത് 11 ഓവറിൽ 112 റൺസ്, ഇന്ത്യയെ തോൽപ്പിച്ചത്, ധോണി'

ബുധന്‍, 27 മെയ് 2020 (13:20 IST)
കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ, ധോണിയും, കോഹ്‌ലിയും രോഹിതും വിചിത്രമായ രീതിയിലാണ് ബാറ്റ് ചെയ്തത് എന്ന് ആരോപണവുമായി ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ബെൻ സ്റ്റോക്സ്. ഇന്ത്യയ്ക്ക് ജയിയ്ക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും മത്സരത്തിൽ ഉണ്ടായിരുന്നു എന്നും ബെൻ സ്റ്റോൽസ് പറയുന്നു. ബെന്‍ സ്‌റ്റോക്ക്‌സ്. ഓണ്‍ ഫയര്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് സ്റ്റോക്ക്‌സ് ഇന്ത്യൻ താരങ്ങൾക്കെതിരെ രൂക്ഷ പരാമർശം ഉന്നയിയ്ക്കുന്നത്. 
 
338 റണ്‍സായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്‍പില്‍ ഉയർത്തിയത്. 11 ഓവറില്‍ 112 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ധോണി വിചിത്രമായ രീതിയിലാണ് കളിച്ചത് സിക്‌സുകള്‍ പറത്തി കൂടുതൽ റൺസ് സ്കോർ ചെയ്യുന്നതിന് പകരം സിംഗിളുകള്‍ നേടാനാണ് ധോണി ശ്രമിച്ചത്. ഇന്ത്യയ്ക്ക് ജയത്തിലേക്ക് എത്താമായിരുന്നു സാഹചര്യം അവിടെ ഉണ്ടായിരുന്നു. ധോണിയില്‍ നിന്നോ കേദാര്‍ ജാദവില്‍ നിന്നോ ഒരു ശ്രമവും ഉണ്ടായില്ല. 
 
ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കാത്ത കളിയാണെങ്കിൽ പോലും അവസാനം വരെ എത്തിച്ച് ഇന്ത്യയുടെ റണ്‍റേറ്റ് കുഴപ്പമില്ലാത്ത നിലയില്‍ ധോണി നിലനിര്‍ത്തും, എന്നാല് ആ മത്സരത്തിൽ ധോണിയുടെ ബാറ്റിങ് തന്ത്രങ്ങള്‍ വ്യക്തമാണ്. രോഹിത്തിന്റെയും കോഹ്‌ലിയുടും അന്നത്തെ ബാറ്റിങ് വിചിത്രമായിരുന്നു. ഞങ്ങള്‍ക്ക് ഒരു തരത്തിലുള്ള സമ്മര്‍ദം നൽകുന്നതിനുള്ള ശ്രമവും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ബെൻ സ്റ്റോക്സ് കുറിച്ചു 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ധോണിയ്ക്ക് അത് നന്നായി അറിയാമായിരുന്നു, അതുകൊണ്ടാണ് പിന്തുണച്ചത്, യുവ്‌രാജിന് മറുപടിയുമായി റെയ്ന