Ben Stokes Sledging Ravindra Jadeja: 'ബ്രൂക്കിനെയും ഡക്കറ്റിനെയും കളിച്ച് നിനക്ക് സെഞ്ചുറി വേണോ'; പരിഹസിച്ച് സ്റ്റോക്‌സ്, മത്സരശേഷം കൈ കൊടുത്തില്ല

അഞ്ചാം ദിനം മത്സരം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ സമനില അനുവദിച്ച് കളി നിര്‍ത്തണമെന്ന് സ്‌റ്റോക്‌സ് അംപയര്‍മാരോടു ആവശ്യപ്പെട്ടത് മുതലാണ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തിനു ചൂടുപിടിച്ചത്

രേണുക വേണു
തിങ്കള്‍, 28 ജൂലൈ 2025 (09:35 IST)
Ben Stokes and Ravindra Jadeja

Ben Stokes Sledging Ravindra Jadeja: മാഞ്ചസ്റ്റര്‍ ടെസ്റ്റ് അവസാന മണിക്കൂറിലേക്ക് എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. ഇന്നിങ്‌സ് ജയം പ്രതീക്ഷിച്ച ഇംഗ്ലണ്ടിനു രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് സമനില കുരുക്ക് ഒരുക്കുകയായിരുന്നു. ഇത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെ വല്ലാതെ അസ്വസ്ഥനാക്കി. 
 
അഞ്ചാം ദിനം മത്സരം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ സമനില അനുവദിച്ച് കളി നിര്‍ത്തണമെന്ന് സ്‌റ്റോക്‌സ് അംപയര്‍മാരോടു ആവശ്യപ്പെട്ടത് മുതലാണ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തിനു ചൂടുപിടിച്ചത്. 
 
ബെന്‍ സ്റ്റോക്‌സ് മത്സരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന സമയത്ത് രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സെഞ്ചുറിക്ക് തൊട്ടരികില്‍ ആയിരുന്നു. അതിനാല്‍ തന്നെ സ്റ്റോക്‌സിന്റെ ആവശ്യപ്രകാരം മത്സരം അവസാനിപ്പിക്കുന്നതിനോടു ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുകൂല നിലപാടായിരുന്നില്ല. സെഞ്ചുറിക്ക് വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം അവസാനിപ്പിക്കാന്‍ സമ്മതിക്കാത്തതെന്ന് മനസിലാക്കിയ സ്റ്റോക്‌സ് ജഡേജയെ അതും പറഞ്ഞ് സ്ലെഡ്ജ് ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
<

Scored a hundred, saved the Test, farmed aura! #RavindraJadeja didn't hesitate, till the end #ENGvIND 5th TEST | Starts THU, 31st July, 2:30 PM | Streaming on JioHotstar! pic.twitter.com/cc3INlS07P

— Star Sports (@StarSportsIndia) July 27, 2025 >' ജഡു, ഹാരി ബ്രൂക്കിനെതിരെയും ബെന്‍ ഡക്കറ്റിനെതിരെയും റണ്‍സെടുത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?,' സ്‌റ്റോക്‌സ് ചോദിക്കുന്നു. ' നിനക്ക് എന്താണ് വേണ്ടത്? ഒന്ന് പോയി കളിക്കൂ,' എന്ന് ജഡേജ മറുപടി കൊടുത്തു. നിങ്ങള്‍ പരസ്പരം ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയാല്‍ മത്സരം അവസാനിപ്പിക്കാമെന്നാണ് ജഡേജയോടു ക്രൗലി പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments