Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചുവരവ് ആഘോഷമാക്കി ഭുവനേശ്വർ കുമാർ, ഐസിസി പ്ലെയർ ഓഫ് ദ മന്ത്

തിരിച്ചുവരവ് ആഘോഷമാക്കി ഭുവനേശ്വർ കുമാർ, ഐസിസി പ്ലെയർ ഓഫ് ദ മന്ത്
, ചൊവ്വ, 13 ഏപ്രില്‍ 2021 (17:12 IST)
പരിക്കിന് പിന്നാലെയുള്ള മടങ്ങിവരവ് ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരത്തോടെ ആഘോഷമാക്കി ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് മത്സരങ്ങളിലെ പ്രകടന‌മാണ് താരത്തിന് തുണയായത്.
 
3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ വെറും 4.65 എക്കോണമി നിരക്കിൽ 6 വിക്കറ്റുകളാണ് ഭുവി വീഴ്‌ത്തിയത്. ടി20‌യിൽ 6.38 നിരക്കിൽ നാല് വിക്കറ്റ് വീഴ്‌ത്താനും താരത്തിനായി. ഏറെ വേദനിപ്പിച്ച് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിക്കാനായത് സന്തോഷിപ്പിക്കുന്നു. ഈ യാത്രയിൽ എനിക്കൊപ്പം നിന്നവർക്ക് നന്ദി. പുരസ്‌കാരവിവരം അറിഞ്ഞതിന് പിന്നാലെ ഭുവി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു ചെയ്‌തത് ശരിയായ കാര്യം: സിംഗിൾ വിവാദത്തിൽ നായകനെ പിന്തുണച്ച് സംഗക്കാര