ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്ക്. കഴിഞ്ഞ ദിവസമാണ് താരത്തിൻ്റെ കാൽമുട്ടിന് പരിക്കേറ്റത്. മേജർ സർജറിക്ക് ശേഷം വിശ്രമം കൂടി കഴിഞ്ഞെ താരത്തിന് കളിക്കാനാകു. ഇതോടെയാണ് താരത്തിൻ്റെ ലോകകപ്പ് സാന്നിധ്യം അനിശ്ചിതത്വത്തിലാക്കിയത്.
ഏഷ്യാക്കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. മധ്യനിരയിൽ ടീമിൻ്റെ വിശ്വസ്തനായും അടിച്ചുതകർക്കുന്ന വിനാശകാരിയായും മാറാൻ കഴിയുന്നതാണ് ജഡേജയുടെ പ്രത്യേകത. ബൗളിങ്ങിലും ഫീൽഡിലും ടീമിന് വലിയ ബാലൻസ് നൽകാൻ ജഡേജയ്ക്ക് കഴിയാറുണ്ട്. ഈ സാഹചര്യത്തിൽ താരത്തിൻ്റെ പരിക്ക് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും.
അടുത്തമാസം 16 മുതൽ നവംബർ 13 വരെയാണ് ടി20 ലോകകപ്പ് പോരാട്ടങ്ങൾ. ഓസീസിലാണ് മത്സരങ്ങൾ നടക്കുന്നത്.