Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പരപ്പിക്കുന്ന മാറ്റങ്ങൾ, ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Border gavaskar trophy

അഭിറാം മനോഹർ

, ഞായര്‍, 10 നവം‌ബര്‍ 2024 (13:00 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പെര്‍ത്തില്‍ നടക്കുന്ന ആദ്യ മത്സരത്തിനുള്ള 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. ഓപ്പണറായി നഥാന്‍ മക്സ്വീനി ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് ഇതിലെ ശ്രദ്ധേയമായ തീരുമാനം.
 
പരിചയസമ്പന്നരായ മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, യുവതാരമായ സാം കൊന്‍സ്റ്റസ് എന്നിവരെ മറികടന്നാണ് മക്‌സ്വീനി പെര്‍ത്ത് ടെസ്റ്റിനുള്ള ടീമില്‍ ഓപ്പണിംഗ് സ്ഥാനത്തെത്തിയത്. റിസര്‍വ് വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലീഷിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയയ്ക്കും ഓസ്‌ട്രേലിയ എയ്ക്കും വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് മക്‌സ്വീനിയെ സഹായിച്ചത്.
 
 2 പുതുമുഖ താരങ്ങള്‍ക്ക് പുറമെ സ്‌കോട്ട് ബോളണ്ടിനെയും പേസറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്,ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ഓസീസ് ബൗളിംഗ് നിരയെ നയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിൽ അതിവേഗത്തിൽ 7000 റൺസ് ഇന്ത്യൻ താരങ്ങളിൽ ധോനിയെ പിന്നിലാക്കി സഞ്ജു, ഒന്നാം സ്ഥാനത്തുള്ളത് കെ എൽ രാഹുൽ!