Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റിൽ കോലിക്ക് തലവേദന സൃഷ്ടിച്ച ബൗളർമാർ ഇവർ, ഏറ്റവും കൂടുതൽ തവണ കീഴടങ്ങിയത് ആൻഡേഴ്‌സണ് മുന്നിൽ

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (20:04 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തന്റെ മോശം ഫോമിൽ നിന്നുള്ള മടക്കമായിരിക്കും ഇന്ത്യൻ നായകൻ സ്വപ്‌നം കണ്ടിരിക്കുക. എന്നാൽ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇതുവരെയും മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കാൻ കോലിക്കായിട്ടില്ല. തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കോലി പോകുമ്പോൾ കോലിയെ ഏറ്റവും കൂടുതൽ പുറത്താക്കിയ ബൗളർമാർ ആരെല്ലാമെന്ന് നോക്കാം.
 
ഏഴ് തവണ വീതം കോലിയെ പുറത്താക്കിയിട്ടുള്ള ഓസ്ട്രേലിയൻ സ്പിന്നർ നതാൻ ലിയോണും ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസർ ജെയിംസ് ആൻഡേഴ്‌സണുമാണ് പട്ടികയിൽ ഒന്നാമതുള്ളത്. 33 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നാണ് ലിയോൺ കോലിയെ 7 തവണ പുറത്താക്കിയത്. അതേസമയം 41 ടെസ്റ്റുകളിൽ നിന്നാണ് ആൻഡേഴ്‌സണിന്റെ നേട്ടം.
 
അഞ്ച് തവണ കോലിയെ പുറത്താക്കിയ പാറ്റ് കമ്മിൻസാണ് ലിസ്റ്റിൽ രണ്ടാമത്. 10 ടെസ്റ്റ് ഇന്നിങ്സുകളിൽ നിന്നാണ് കമ്മിൻസിന്റെ നേട്ടം. 2017ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിൽ 3 തവണയാണ് കോലിയെ താരം പുറത്താക്കിയത്. അതേസമയം ഇംഗ്ലണ്ടിന്റെ മോയിൻ അലി, ബെൻ സ്റ്റോക്‌സ് എന്നിവരും കോലിയെ അഞ്ച് തവണ പുറത്താക്കിയ ബൗളർമാരാണ്.
 
സ്പിന്നറായ മോയിന്‍ അലി 24 ഇന്നിങ്‌സില്‍ നിന്നാണ് കോലിയെ അഞ്ച് തവണ പുറത്താക്കിയത്. ബെന്‍ സ്‌റ്റോക്‌സ് 25 ഇന്നിങ്‌സില്‍ നിന്നാണ് കോലിയെ അഞ്ച് തവണ പുറത്താക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India's squad for England Test Series: നയിക്കാൻ ഗിൽ, ഷമി പുറത്ത്, കരുൺ തിരിച്ചെത്തി; ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Royal Challengers Bengaluru: അവസാന ആറ് വിക്കറ്റ് വീണത് 16 റണ്‍സിനിടെ ! കപ്പെടുക്കാന്‍ പോകുന്ന ടീമിന്റെ അവസ്ഥ

ഇംഗ്ലണ്ടിനെതിരെ ഷമി വേണ്ട, ടെസ്റ്റിൽ യുവതാരങ്ങളെ പരിഗണിക്കാൻ സെലക്ടർമാർ

പ്ലേ ഓഫിൽ എത്തിയില്ലെങ്കിലെന്ത്, ഒരു ടീമായി നല്ല രീതിയിൽ കളിക്കാനാകുമെന്ന് തെളിയിച്ചു, ഹാപ്പിയാണെന്ന് റിഷഭ് പന്ത്

ഇയാള്‍ മനുഷ്യനാണോ?, പ്രായം 40 പക്ഷേ 28ക്കാരന്റെ ഫിറ്റ്‌നെസ്സെന്ന് പഠനം!

അടുത്ത ലേഖനം
Show comments