Select Your Language

Notifications

webdunia
webdunia
webdunia
webdunia

'റ്റാറ്റാ, ഗുഡ്‌ബൈ'; ഔട്ടായി കൂടാരം കയറുന്ന കോലിക്ക് യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകര്‍, പാട്ടും മേളവുമായി പരിഹാസം, തല കുനിച്ച് ഇന്ത്യന്‍ നായകന്റെ മടക്കം (വീഡിയോ)

Leeds Test
, വ്യാഴം, 26 ഓഗസ്റ്റ് 2021 (10:54 IST)
ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ പുറത്തായ ഇന്ത്യന്‍  നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസവും ട്രോളും. ഔട്ടായി കൂടാരം കയറുകയായിരുന്ന കോലിയെ പാട്ട് പാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ യാത്രയാക്കിയത്. 'cheerio Virat' എന്ന് പാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ ഇന്ത്യന്‍ നായകനെ ട്രോളിയത്. 'ഗുഡ് ബൈ വിരാട്, റ്റാറ്റാ വിരാട്' എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം. കോലി പുറത്തായപ്പോള്‍ വാദ്യോപകരണങ്ങള്‍ വായിച്ചും ഇംഗ്ലണ്ട് ആരാധകര്‍ സന്തോഷിച്ചു. 
ഏറെ നിരാശനായി തല കുനിച്ചാണ് ഈ സമയത്ത് കോലി പവലിയിനിലേക്ക് കയറിയത്. ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസം അതിരുകടന്നതും ഇന്ത്യന്‍ നായകന് സഹിക്കാനായില്ല. 17 പന്തില്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് കോലി പുറത്തായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിയാക്കി ഇംഗ്ലണ്ട് ആരാധകര്‍; അധികം സന്തോഷിക്കേണ്ട, പരമ്പര 1-0 ആണെന്ന് സിറാജ് (വീഡിയോ)