Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാനിയ പോയതോടെ തൊട്ടതെല്ലാം പിഴക്കുന്നോ? ഒത്തുക്കളി സംശയത്തിൽ മാലിക്കിനെ ഒഴിവാക്കി ബിപിഎൽ ഫ്രാഞ്ചൈസി

Shoib Malik

അഭിറാം മനോഹർ

, വെള്ളി, 26 ജനുവരി 2024 (12:07 IST)
Shoib Malik
ഒത്തുക്കളി സംശയത്തില്‍ പാകിസ്ഥാന്‍ വെറ്ററന്‍ താരമായ ഷൊയ്ബ് മാലിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കി ഫോര്‍ച്യൂണ്‍ ബരിഷല്‍. ദുബായില്‍ ഖുല്‍ന റൈഡേഴ്‌സുമായി നടന്ന മത്സരത്തില്‍ ഫോര്‍ച്യൂണ്‍ ബാരിഷലിനായി പന്തെറിഞ്ഞ മാലിക് ഒരോവറില്‍ തുടര്‍ച്ചയായി മൂന്ന് നോ ബോളുകള്‍ എറിഞ്ഞിരുന്നു. ആ ഓവറില്‍ 18 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ മത്സരപരിചയമുള്ള മാലിക് വിട്ടുനല്‍കിയത്. തുടര്‍ച്ചയായി 3 പന്തുകള്‍ നോ ബോള്‍ ആയതില്‍ ഒത്തുക്കളി സംശയം ഉയര്‍ന്നതോടെയാണ് ഫ്രാഞ്ചൈസി ഉടമസ്ഥനായ മിസാനുര്‍ റഹ്മാന്‍ ഷോയ്ബ് മാലിക്കുമായുള്ള ഫ്രാഞ്ചൈസിയുടെ കരാര്‍ റദ്ദാക്കിയത്. ഇതോടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ മാലിക്കിന് കളിക്കാനാകില്ല.
 
ടൂര്‍ണമെന്റില്‍ 3 മത്സരങ്ങള്‍ കളിച്ച ഫോര്‍ച്യൂണ്‍ ബാരിഷല്‍ 2 മത്സരങ്ങളില്‍ പരാജയപ്പെടുകയും ഒരെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഷോയ്ബ് മാലിക് ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയില്‍ നിന്നും വേര്‍പിരിഞ്ഞ് മറ്റൊരു വിവാഹം ചെയ്തത്. പാകിസ്ഥാന്‍ നടി സന ജാവേദുമായിട്ടായിരുന്നു മാലിക്കിന്റെ വിവാഹം. വിവാഹത്തിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ താരത്തിന്റെ മോശം പ്രകടനം. ഇതിന് പിന്നാലെ നിരവധി ട്രോളുകള്‍ താരം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ ലീഗില്‍ നിന്ന് വരെ താരം പുറത്തായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസി ട്രോഫികളില്ലെങ്കിലും കഴിഞ്ഞ 3 വർഷക്കാലം മനോഹരമായിരുന്നു, നമ്മുടെ സമയവും തെളിയും : രോഹിത് ശർമ