Select Your Language

Notifications

webdunia
webdunia
webdunia
webdunia

2021ലെ ഇന്ത്യയുടെ നമ്പർ വൺ ബൗളർ അയാൾ തന്നെ: ബ്രാഡ് ഹോഗ്

2021ലെ ഇന്ത്യയുടെ നമ്പർ വൺ ബൗളർ അയാൾ തന്നെ: ബ്രാഡ് ഹോഗ്
, തിങ്കള്‍, 10 ജനുവരി 2022 (20:02 IST)
2021ൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറെ തിരെഞ്ഞെടുത്ത് ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. പാകിസ്താന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡിയടക്കം പലരും കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനെയാണ് താരം തിരെഞ്ഞെടുത്തത്.
 
അശ്വിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2021. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അശ്വിനായിരുന്നു. 54 വിക്കറ്റുകൾ അശ്വിൻ ടെസ്റ്റിൽ നിന്നും നേടി. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിശ്ചിത ഓവര്‍ ടീമിലേക്കു മടങ്ങിയെത്തിയ അശ്വിൻ പരിമിത ഓവർ ക്രിക്കറ്റിലും മികച്ച പ്രകടനമായിരുന്നു കാഴ്‌ച്ചവെച്ചത് ബ്രാഡ് ഹോഗ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗ്ലാദേശിനെ അടിച്ചൊതുക്കി കോൺ‌വെയും ലാഥവും, രണ്ടാം ടെസ്റ്റിൽ സമ്പൂർണ്ണ ആധിപത്യവുമായി കിവികൾ