2019 ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും ? - ലാറയുടെ പ്രവചനം വൈറലാകുന്നു

2019 ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും ? - ലാറയുടെ പ്രവചനം വൈറലാകുന്നു

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (18:04 IST)
2019ലെ ഏകദിന ലോകകപ്പിനു മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിരാട് കോഹ്‌ലിയടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കി ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുക എന്ന തന്ത്രമാണ് ഇന്ത്യ നടത്തുന്നത്.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ലോകകപ്പിനായി ടീമിനെ സജ്ജമാക്കുന്ന തിരക്കിലാണ്. എന്നാല്‍ ലോകകപ്പ്  ഫൈനലിസ്റ്റുകള്‍ ആരൊക്കെയെന്ന് പ്രവചിച്ചിരിക്കുകയാണ് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യയും ഇംഗ്ലണ്ടുമാകും ഫൈനലില്‍ ഏറ്റുമുട്ടുകയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

പാകിസ്ഥാന്റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും അവര്‍ കറുത്ത കുതിരകളായേക്കുമെന്നും സ്‌പോര്‍ട്‌സ് സ്‌റ്റാറിനു നല്‍കിയ അഭിമുഖത്തില്‍ ലാറ കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി എന്നീ മൂന്ന് താരങ്ങളാകും ഇന്ത്യന്‍ ജയങ്ങള്‍ക്ക് കാരണമാകുക. പ്രത്യേകിച്ച് രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഫോം ലോകകപ്പില്‍ നിര്‍ണായകമാകും. ടോപ് ഓര്‍ഡര്‍ എപ്പോഴും തിളങ്ങണമെന്നില്ല. അതിനാല്‍ നാല് മുതല്‍ ഏഴു വരെയുള്ള താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് പ്രധാനമാണെന്നും ലാറ പറഞ്ഞു.

ആതിഥേയരെന്ന നിലയിലും കരുത്തുറ്റ ടീമെന്ന നിലയിലും ഇംഗ്ലണ്ടിന് സാധ്യത കല്‍പ്പിക്കപ്പെടുന്നതെന്നും വിന്‍ഡീസ് ഇതിഹാസം വ്യക്തമാക്കി. അടുത്ത വര്‍ഷം മെയ് - ജൂണ്‍ മാസങ്ങളിലായി ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments