ഇനി ധോണി മാത്രമെന്ന് നിരീക്ഷണം; മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇനി ധോണി മാത്രമെന്ന് നിരീക്ഷണം; മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇന്ത്യന്‍ പേസ് ബൗളര്‍ മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മുപ്പത്തിയഞ്ചുകാരനായ താരം വ്യക്തമാക്കി.
വിരമിച്ചെങ്കിലും ടി ടെന്‍ ലീഗില്‍ കളി തുടരുമെന്ന് താരം വ്യക്തമാക്കി.
“ വിരമിക്കല്‍ തീരുമാനത്തില്‍ ഒരു ദുഃഖവുമില്ല. എന്നോടൊപ്പം കളിച്ചവരെല്ലാം കളി അവസാനിപ്പിച്ച് കഴിഞ്ഞു. മഹേന്ദ്ര സിംഗ് ധോണി മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. എല്ലാവര്‍ക്കും സമയമായി. ബാക്കിയുള്ളവര്‍ കളിക്കുമ്പോള്‍ ഞാന്‍ മാത്രം വിരമിക്കുകയാണെങ്കില്‍ മാത്രമേ ദുഃഖവും നിരാശയുമുണ്ടാകേണ്ട കാര്യമുള്ളു.“ - മുനാഫ് വ്യക്തമാക്കി.
2006-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ മുനാഫ് പട്ടേല്‍ 15 വര്‍ഷം നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിയനാണ് വിരാമമിട്ടത്. 2011 ലോകകപ്പില്‍ ഇന്ത്യയുടെ ജയത്തിന് പിന്നില്‍ പോരടിച്ച് പ്രധാന ബോളര്‍ കൂടിയാണ് അദ്ദേഹം.