Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ബുംറ മടങ്ങിയെത്തും; താരത്തെ ലോകകപ്പിന് സജ്ജമാക്കാന്‍ ബിസിസിഐ

Bumrah likely to return to Team India soon
, തിങ്കള്‍, 26 ജൂണ്‍ 2023 (07:53 IST)
പരുക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ താരത്തെ തിരിച്ചെത്തിക്കാനാണ് ആലോചന. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ്. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. ട്വന്റി 20 പരമ്പരയില്‍ ബുംറയും ടീമില്‍ സ്ഥാനം പിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
നിലവില്‍ ട്വന്റി 20 മത്സരങ്ങളില്‍ കളിപ്പിച്ച ശേഷം ഏകദിനത്തിലേക്ക് ഉള്‍പ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലും ബുംറയുണ്ടാകും. 
 
നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ബുംറയുള്ളത്. പരുക്കില്‍ നിന്ന് 70 ശതമാനം ബുംറ മുക്തനായി കഴിഞ്ഞു. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയാകുമ്പോഴേക്കും ബുംറ പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഞ്ചസ്റ്ററിൽ പുതിയ നമ്പർ 7 വരുന്നു, ക്രിസ്റ്റ്യാനോയുടെ ഇതിഹാസ നമ്പർ അണിയുക ഗർനചോ