Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മത്തായിച്ചാ മുണ്ട് മുണ്ട്..' പഴയ ജെഴ്‌സിയിട്ട് ബുംറ ഇറങ്ങി, ഒരു ഓവര്‍ കളിച്ചു, വേഗം ഡ്രസിങ് റൂമിലേക്ക് ഓടി

'മത്തായിച്ചാ മുണ്ട് മുണ്ട്..' പഴയ ജെഴ്‌സിയിട്ട് ബുംറ ഇറങ്ങി, ഒരു ഓവര്‍ കളിച്ചു, വേഗം ഡ്രസിങ് റൂമിലേക്ക് ഓടി
, ബുധന്‍, 23 ജൂണ്‍ 2021 (08:20 IST)
സതാംപ്ടണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പുരോഗമിക്കുകയാണ്. ഇന്ത്യയും ന്യൂസിലന്‍ഡും വാശിയോടെ ഏറ്റുമുട്ടുന്നു. ചൂടേറിയ പോരാട്ടം നടക്കുന്നതിനിടെയാണ് എല്ലാവരെയും തണുപ്പിച്ച് ജസ്പ്രീത് ബുംറയുടെ രംഗപ്രവേശം. അഞ്ചാം ദിനം ബുംറ കളിക്കാന്‍ ഇറങ്ങിയത് ഇന്ത്യയുടെ സാധാരണ ജെഴ്‌സി അണിഞ്ഞാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഇന്ത്യയ്ക്ക് പ്രത്യേക ജെഴ്‌സിയുണ്ട്. എന്നാല്‍, ബുംറ ആ ജെഴ്‌സി ധരിക്കാന്‍ മറന്നു. പകരം സാധാരണ ടെസ്റ്റ് ജെഴ്‌സി അണിഞ്ഞ് ഗ്രൗണ്ടിലെത്തി. 
 
ഒരു ഓവര്‍ കഴിഞ്ഞപ്പോഴാണ് ജെഴ്‌സി മാറിയ കാര്യം ബുംറ മനസിലാക്കുന്നത്. ജെഴ്‌സി മാറിയത് അറിഞ്ഞ ബുംറ ഉടന്‍ ഡ്രസിങ് റൂമിലേക്ക് ഓടി. പിന്നീട് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജെഴ്‌സി അണിഞ്ഞാണ് താരം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത്. 
 
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് പ്രത്യേക ജെഴ്‌സി ഡിസൈന്‍ ചെയ്തിട്ടുണ്ട്. ജെഴ്‌സിയുടെ മധ്യഭാഗത്ത് ഇന്ത്യ എന്നുപ്രിന്റ് ചെയ്തിട്ടുണ്ട്. സാധാരണ ടെസ്റ്റ് ജെഴ്‌സിയുടെ മധ്യത്തില്‍ പ്രധാന സ്‌പോണ്‍സറുടെ പേരാണ് എഴുതിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്നെ ടീമിലെടുക്കുന്നതിൽ ഗാംഗുലിക്ക് താൽ‌പര്യമുണ്ടായിരുന്നില്ല: വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ