Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും നാലേ നാല് ബോളുകൾ, സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുള്ള തന്ത്രം വെളിപ്പെടുത്തി ഷൊയേബ് അക്തർ

വെറും നാലേ നാല് ബോളുകൾ, സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുള്ള തന്ത്രം വെളിപ്പെടുത്തി ഷൊയേബ് അക്തർ
, ബുധന്‍, 13 മെയ് 2020 (08:40 IST)
നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്.പന്തു ചുരുണ്ടൽ വിവാദത്തോടെ ഒരു വർഷം വിലക്ക് നേരിട്ടെങ്കിലും തിരിച്ചുവരവിൽ അസാമാന്യ പ്രകടനമാണ് സ്മിത്ത് കാഴ്ച്ചവെച്ചത്.എന്നാൽ സ്മിത്തിനെ വെറും നാലു പന്തുകൾ കൊണ്ട് പുറത്താക്കാൻ തനിക്ക് സാധിക്കുമെന്നാണ് മുൻ പാകിസ്ഥാൻ പേസറായ ഷൊയേബ് അക്തർ പറയുന്നത്.
 
നിലവിലെ താരങ്ങളെയും മുന്‍ താരങ്ങളെയും താരതമ്യം ചെയ്തു കൊണ്ടുള്ള ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ പോസ്റ്റിന് മറുപടിയായിട്ടായിരുന്നു അക്തറിന്റെ പ്രതികരണം.തന്റെ കാലത്താണ് സ്മിത്ത് കളിച്ചിരുന്നതെങ്കില്‍ ബൗണ്‍സറുകള്‍ എറിഞ്ഞ് താന്‍ അദ്ദേഹത്തെ വലക്കുമായിരുന്നു എന്നാണ് അക്തർ പറയുന്നു. തുടർച്ചയായി ഭീഷണിയുയർത്തുന്ന മൂന്ന് ബൗൺസറുകൾ നാലാമത്തെ പന്തിൽ തനിക്ക് സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ സാധിക്കും. ഇങ്ങനെയായിരുന്നു അക്തറിന്റെ പ്രതികരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബൗളർമാർ ആ താരങ്ങളെന്ന് ഡിവില്ലിയേഴ്‌സ്