India vs England, 3rd test: അശ്വിനു പകരം വേറെ താരത്തെ ഇറക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ? ഇതാണ് നിയമം

മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ അശ്വിന് പകരം മറ്റൊരു താരത്തെ പ്ലേയിങ് ഇലവനില്‍ ഇറക്കുക അസാധ്യമാണ്

രേണുക വേണു
ശനി, 17 ഫെബ്രുവരി 2024 (12:27 IST)
India vs England, 3rd Test: കുടുംബത്തിലെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍ രാജ്‌കോട്ട് ടെസ്റ്റില്‍ നിന്ന് പിന്മാറി. മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വൈകിട്ടാണ് അശ്വിന്‍ രാജ്‌കോട്ടില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയത്. രാജ്‌കോട്ട് ടെസ്റ്റില്‍ കളിക്കാന്‍ അശ്വിന് ഇനി സാധിക്കില്ല. എന്നാല്‍ അശ്വിന് പകരം മറ്റൊരു താരത്തെ പ്ലേയിങ് ഇലവനില്‍ ഇറക്കാന്‍ ഇന്ത്യക്ക് സാധിക്കുമോ? ഇല്ല ! 
 
മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ അശ്വിന് പകരം മറ്റൊരു താരത്തെ പ്ലേയിങ് ഇലവനില്‍ ഇറക്കുക അസാധ്യമാണ്. അശ്വിന് പകരം ഫീല്‍ഡിങ്ങിന് മാത്രം ഒരു താരത്തെ ഇന്ത്യക്ക് ഉപയോഗിക്കാം. ദേവ്ദത്ത് പടിക്കല്‍ ആണ് അങ്ങനെ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അശ്വിന് പകരം ബാറ്റിങ്, ബോളിങ് എന്നിവ ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അതിനു നിയമം അനുവദിക്കുന്നില്ല. 
 
ടോസിനു ശേഷം മത്സരം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ആണെങ്കില്‍ എതിര്‍ ടീം നായകന്റെ അനുമതിയുണ്ടെങ്കില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു താരത്തെ മാറ്റി പകരം അതേ പൊസിഷനില്‍ കളിക്കുന്ന മറ്റൊരു താരത്തെ ഇറക്കാനുള്ള നേരിയ സാധ്യതയുണ്ട്. എന്നാല്‍ രാജ്‌കോട്ട് ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും ഇല്ല. അതുകൊണ്ട് അശ്വിന് പകരം മറ്റാരും ബാറ്റ് ചെയ്യുകയോ ബൗള്‍ ചെയ്യുകയോ ഇല്ല. പ്ലേയിങ് ഇലവനില്‍ ഉള്ള താരത്തിനു മത്സരം തുടങ്ങിയ ശേഷം കോവിഡ് സ്ഥിരീകരിച്ചാല്‍ മത്സരത്തിനിടെ പകരം മറ്റൊരു താരത്തെ ഇറക്കാനുള്ള സാധുതയും നിയമം അനുശാസിക്കുന്നുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments