Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 3rd Test: അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്, രാജ്‌കോട്ടില്‍ ശക്തമായ നിലയില്‍

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 ന് ഓള്‍ഔട്ട് ആകുകയായിരുന്നു

IND vs ENG 3rd Test

രേണുക വേണു

, വെള്ളി, 16 ഫെബ്രുവരി 2024 (15:50 IST)
IND vs ENG 3rd Test

India vs England, 3rd test: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 പിന്തുടരുന്ന ഇംഗ്ലണ്ട് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 23 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 137 റണ്‍സ് നേടിയിട്ടുണ്ട്. 80 പന്തില്‍ 97 റണ്‍സുമായി ഓപ്പണര്‍ ബെന്‍ ഡക്കറ്റും 31 പന്തില്‍ 18 റണ്‍സുമായി ഒലി പോപ്പുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സാക് ക്രൗലിയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 
 
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 ന് ഓള്‍ഔട്ട് ആകുകയായിരുന്നു. രോഹിത് ശര്‍മ (196 പന്തില്‍ 131), രവീന്ദ്ര ജഡേജ (225 പന്തില്‍ 112) എന്നിവരുടെ സെഞ്ചുറികളും സര്‍ഫ്രാസ് ഖാന്‍ (66 പന്തില്‍ 62), ധ്രുവ് ജുറല്‍ (104 പന്തില്‍ 46) രവിചന്ദ്രന്‍ അശ്വിന്‍ (89 പന്തില്‍ 37) എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യക്ക് കരുത്തായത്. ജസ്പ്രീത് ബുംറ 28 പന്തില്‍ 26 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IND vs ENG 3rd test: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് ആരംഭിക്കുക 5-0 എന്ന നിലയില്‍; പണിയായത് അശ്വിന്‍ പിച്ചിന്റെ മധ്യത്തിലൂടെ ഓടിയത് !