Webdunia - Bharat's app for daily news and videos

Install App

T20 Worldcup: എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനാവില്ല, തുറന്ന് പറഞ്ഞ് ഹിറ്റ്മാൻ

അഭിറാം മനോഹർ
വെള്ളി, 19 ജനുവരി 2024 (19:09 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പിലേയ്ക്കുള്ള ടീം തിരെഞ്ഞെടുപ്പിനെ പറ്റി തുറന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടീം സെലക്ഷന്റെ ഭാഗമായി പത്തോളം താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് രോഹിത് വ്യക്തമാക്കി. ഞങ്ങള്‍ അന്തിമ 15 അംഗ ടീമിനെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ 8-10 വരെ താരങ്ങളെ ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിലെ സാഹചര്യങ്ങള്‍ മന്ദഗതിയിലാണ്.അത്തരം സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ ടീമില്‍ ആവശ്യമാണ്.
 
ടീമിനെ തിരെഞ്ഞെടുക്കുന്നത് അതും കൂടി പരിഗണിച്ചുകൊണ്ടാകും. എന്നെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും സംബന്ധിച്ചിടത്തോളം എന്തുകൊണ്ട് ഓരോ താരത്തിനെയും പരിഗണിച്ചില്ല എന്നത് അവരോട് പറയാന്‍ ശ്രമിക്കും. ഒരു ടീം സെലക്ഷന്‍ നടക്കുമ്പോള്‍ എല്ലാവരെയും ഒരു പോലെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്ന് നായകനായ കാലത്ത് ഞാന്‍ പഠിച്ചതാണ്. നിങ്ങള്‍ക്ക് 15 പേരെ മാത്രമെ സന്തോഷിപ്പിക്കാനാകു. അതില്‍ നിന്നും 11 പേര്‍ക്ക് മാത്രമെ കളിക്കാനാകു. എന്തുകൊണ്ടാണ് ഞങ്ങളെ കളിപ്പിക്കാത്തതെന്ന് ബെഞ്ചിലിരിക്കുന്ന നാലുപേരും ചോദിക്കും. എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാനാകില്ല. ടീമിന്റെ ലക്ഷ്യമാണ് എപ്പോഴും പ്രധാനം. രോഹിത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

36 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായത് കരോക്കെ ഗാനമേള, പാട്ട് പാടി രവി ശാസ്ത്രി

തീർന്നിട്ടില്ല രാമാ, എഴുതിതള്ളിയവരുടെ വായടപ്പിച്ച് രണ്ട് വാക്ക് മാത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഇഷാൻ കിഷൻ

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

അടുത്ത ലേഖനം
Show comments