ബാസ്ബോൾ വിട്ടതോടെ സെഞ്ചുറിയുമായി തിളങ്ങി ജോ റൂട്ട്, ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിൽ

അഭിറാം മനോഹർ
വെള്ളി, 23 ഫെബ്രുവരി 2024 (17:12 IST)
Joe root
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. 112 റണ്‍സില്‍ 5 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ജോ റൂട്ടും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബെന്‍ ഫോക്‌സും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് വലിയ വീഴ്ച്ചയില്‍ നിന്നും കരകയറ്റിയത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 302 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലാണ് ഇംഗ്ലണ്ട്. 31 റണ്‍സുമായി ഒലി റോബിന്‍സണും 106 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.
 
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രക്ക് പകരം ടീമിലെത്തിയ ആകാശ് സിംഗ് 3 വിക്കറ്റുമായി തിളങ്ങിയതോടെ 112 റണ്‍സിനിടെ ഇംഗ്ലണ്ടിന് 5 വിക്കറ്റുകള്‍ നഷ്ടമായി. വലിയ തകര്‍ച്ചയിലേക്ക് പോകുമായിരുന്ന ഘട്ടത്തില്‍ 113 റണ്‍സ് കൂട്ടുക്കെട്ടുമായി ബെന്‍ ഫോക്‌സും റൂട്ടുമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ബെന്‍ ഫോക്‌സ് 47 റണ്‍സ് നേടി പുറത്തായി.
 
ആദ്യ മൂന്ന് ടെസ്റ്റുകളിലും അഗ്രസീവായ സമീപനം പുലര്‍ത്തി പരാജയപ്പെട്ട ജോ റൂട്ട് ഇക്കുറി പ്രതിരോധത്തിലേക്ക് വലിഞ്ഞുകൊണ്ടാണ് കളിച്ചത്. ഇംഗ്ലണ്ട് മുന്നോട്ട് വെയ്ക്കുന്ന ബാസ്‌ബോള്‍ ശൈലിയില്‍ നിന്നും പിന്നോട്ട് പോയതോടെ ഒരു സെഷന്‍ മുഴുവന്‍ വിക്കറ്റ് നഷ്ടമാകാതെ കളിക്കാന്‍ ഇംഗ്ലണ്ടിനായി. 47 റണ്‍സെടുത്ത ബെന്‍ ഫോക്‌സിനെയും തുടര്‍ന്നെത്തിയ ടോം ഹാര്‍ട്‌ലിയെയും മടക്കികൊണ്ട് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും പിന്നീടെത്തിയ ഒലി റോബിന്‍സണെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടത്തുകയായിരുന്നു. അന്താരാഷ്ട്ര ടെസ്റ്റ് കരിയറില്‍ റൂട്ടിന്റെ 32മത് സെഞ്ചുറിയാണിത്. ഇന്ത്യക്കെതിരെ താരം നേടുന്ന പത്താമത് സെഞ്ചുറിയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

Virat Kohli: കെ.എല്‍.രാഹുല്‍ കേക്ക് മുറിക്കുന്നു, ടീമിനൊപ്പം നില്‍ക്കാതെ റൂമിലേക്കു പോയി കോലി; ചൂടുപിടിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂം (വീഡിയോ)

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

അടുത്ത ലേഖനം
Show comments