Select Your Language

Notifications

webdunia
webdunia
webdunia
webdunia

WPL : വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കം

WPL

അഭിറാം മനോഹർ

, വെള്ളി, 23 ഫെബ്രുവരി 2024 (15:23 IST)
WPL
വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ്‍ ഇന്ന് തുടക്കം. ബെംഗളുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും.
 
ഐപിഎല്ലിന് സമാനമായ വമ്പന്‍ ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷമാകും ആദ്യ മത്സരം നടക്കുക. ഷാറൂഖ് ഖാന്‍ ഉള്‍പ്പടെയുള്ള വിവിധ ബോളിവുഡ് താരങ്ങള്‍ ഉദ്ഘാടന ചടങ്ങിനെത്തും. അഞ്ച് ടീമുകളാണ് വനിതാ പ്രീമിയര്‍ ലീഗിനുള്ളത്. മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപ്പിറ്റല്‍സ്,ആര്‍സിബി,യു പി വാരിയേഴ്‌സ്,ഗുജറാത്ത് ജയന്‍്‌സ് എന്നിവരാണ് കിരീടപോരാട്ടത്തിനായി മത്സരിക്കുന്നത്. ഇന്ത്യന്‍ സമയം 7:30നാണ് മത്സരങ്ങള്‍ നടക്കുക. ജിയോ സിനിമാസിലും സ്‌പോര്‍ട്‌സ് 18ലും ലൈവ് ടെലികാസ്റ്റ് ലഭ്യമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിസിഐ പറ്റിച്ച് അയ്യര്‍, താരത്തിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി