Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ തന്നെ, ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പുകളും വേദികളുമായി

India vs Pakistan

അഭിറാം മനോഹർ

, വ്യാഴം, 4 ജൂലൈ 2024 (19:44 IST)
ടി20 ലോകകപ്പ് ടീം ഇന്ത്യ സ്വന്തമാക്കിയതോടെ അടുത്ത ഐസിസി കിരീടനേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. 2017ന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റുകള്‍ 2025 മുതല്‍ വീണ്ടും ആരംഭിക്കുകയാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഫൈനലില്‍ പാകിസ്ഥാനോടേറ്റ തോല്‍വിയുടെ വേദന ഇന്നും ഇന്ത്യന്‍ ആരാധകര്‍ക്കുണ്ട്. അതിനുള്ള പ്രതികാരം പാക് മണ്ണില്‍ തന്നെ തീര്‍ക്കാനുള്ള അവസരമാണ് ഇത്തവണ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
 
 ടി20 ലോകകപ്പോടെ കുട്ടി ക്രിക്കറ്റ് അവസാനിപ്പിച്ച രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്നാണ് ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഗ്രൂപ്പ് ക്രമവും തീയതികളും പുറത്തുവന്നിരിക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാകും ടൂര്‍ണമെന്റ് നടക്കുക. സുരക്ഷാപ്രശ്‌നങ്ങളുള്ളതിനാല്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം തന്നെ ലാഹോര്‍ സ്റ്റേഡിയത്തിലാകും. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിട്ടുള്ളത്.
 
ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവന്നെങ്കിലും പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറാകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഐസിസിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും ബിസിസിഐ ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇന്ത്യ, പാകിസ്ഥാന്‍,ന്യൂസിലന്‍ഡ്,ബംഗ്ലാദേശ് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലുള്ളത്. ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ഏകദിന ലോകകപ്പില്‍ ആദ്യ 7 സ്ഥാനങ്ങളില്‍ എത്തിയ ടീമുകളും ആതിഥേയ രാഷ്ട്രവുമാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീമിനെ എത്തിക്കാനായി എയർ ഇന്ത്യ സ്ഥിരം സർവീസുകളിലൊന്ന റദ്ദാക്കിയെന്ന് പരാതി