Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

IPL 2023 Final: ആരാധകര്‍ കാത്തിരിക്കുന്നു ചെന്നൈ-മുംബൈ ഫൈനലിനായി...!

Chances for Chennai Mumbai IPL Final
, വ്യാഴം, 25 മെയ് 2023 (08:55 IST)
IPL 2023: ഐപിഎല്ലില്‍ വീണ്ടും എല്‍-ക്ലാസിക്കോ ഫൈനല്‍ വരുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഫൈനലിലെത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. 
 
ഒരു വിജയം അകലെ മാത്രമാണ് മുംബൈയുടെ ഫൈനല്‍ മോഹം. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് ഫൈനലിലെത്താന്‍ സാധിക്കും. വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയര്‍. ഇതില്‍ മുംബൈ ജയിച്ചാല്‍ ആരാധകര്‍ കാത്തിരിക്കുന്നതുപോലെ എല്‍-ക്ലാസിക്കോ ഫൈനല്‍ കാണാം. ഞായറാഴ്ചയാണ് ഫൈനല്‍ നടക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Akash Madhwal: രോഹിത് ശര്‍മ കണ്ടെത്തിയ മാണിക്യം, ക്രിക്കറ്റിന് എഞ്ചിനീയറിങ് പുല്ലുപോലെ വലിച്ചെറിഞ്ഞു; റിഷഭ് പന്തിന്റെ സുഹൃത്തായ ആകാശ് മദ്‌വാളിനെ കുറിച്ച് അറിയാം