കോഹ്‌ലി അടിപൊളിയാണ്, പക്ഷേ ലോകകപ്പ് കിട്ടില്ല !

ജോര്‍ജി സാം
തിങ്കള്‍, 23 മാര്‍ച്ച് 2020 (21:08 IST)
കരീബിയന്‍ ക്രിക്കറ്റ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലിയാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. അതിന് കാരണമായി ചന്ദര്‍പോള്‍ പറയുന്നത് വിരാട് കോലി കഠിനാധ്വാനിയാണ് എന്നതാണ്. 
 
കോലിയുടെ കഠിന പ്രയത്‌നങ്ങള്‍ ഫലം കാണുന്നുണ്ട്. ശാരീരികക്ഷമതയും സാങ്കേതികതയും ഒരുപോലെ നിലനിര്‍ത്താന്‍ കോലി ശ്രദ്ധിക്കുന്നു. ഒരുപാടുകാലം ഒരേ മികവോടെ ക്രിക്കറ്റില്‍ തുടരുക എന്നത് ചെറിയ കാര്യമല്ല. ഇക്കാര്യത്തില്‍ കോലിക്ക് ഫുള്‍ മാര്‍ക്ക് നല്‍കണം - ചന്ദര്‍പോള്‍  പറയുന്നു.
 
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ പക്ഷേ കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം കപ്പുയര്‍ത്തുമെന്ന അഭിപ്രായം ചന്ദര്‍പോളിനില്ല. വെസ്റ്റ് ഇന്‍ഡീസ് ടീം കിരീടം നിലനിര്‍ത്തുമെന്നാണ് ചന്ദര്‍പോളിന്റെ പ്രതീക്ഷ. രണ്ടു തവണ ട്വന്റി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിനായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും വിന്‍ഡീസിനാണ് ചന്ദര്‍പോള്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേവിഡ് മില്ലറെ പ്രശംസിച്ചു, ഇൻഫ്ലുവൻസർക്ക് ബലാത്സംഗ ഭീഷണി; സൈബർ അതിക്രമത്തിനെതിരെ പോലീസ് പരാതി നൽകി

അതെന്റെ പിഴവായിരുന്നു, 22 വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചിനെതിരെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് സ്റ്റീവ് ബക്‌നര്‍

Sanju Samson : നെറ്റ്സിൽ പ്രത്യേക പരിശീലനം നടത്തി സഞ്ജുവും ഇഷാനും, വീഡിയോ പങ്കുവെച്ച് ഐസിസി

ബാബർ കൊച്ചുകുഞ്ഞല്ലല്ലോ, നൂറിൽ കൂടുതൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു, ബ്രൂക്കിനെ കണ്ട് പഠിക്കു, രൂക്ഷവിമർശനവുമായി അഹമ്മദ് ഷെഹ്സാദ്

ജീവന്മരണപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി, കുടുംബത്തിൽ അടിയന്തിര സാഹചര്യം , റിങ്കു സിംഗ് നാട്ടിലേക്ക് മടങ്ങി

അടുത്ത ലേഖനം
Show comments