കൊറോണ; മാസ്ക് ധരിച്ച് കോഹ്ലി, സെൽഫി ചോദിച്ച് ആരാധിക; മൈൻഡ് ആക്കാതെ നടന്നു നീങ്ങി താരം, വീഡിയോ

അനു മുരളി

വെള്ളി, 20 മാര്‍ച്ച് 2020 (12:46 IST)
കൊറോണ വൈറസ് ക്രിക്കറ്റ് ലോകത്തേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ഉള്ളവർ കനത്ത ജാഗ്രതയിലാണു. ഇതിനിടെയിലും ഇഷ്ടതാരത്തിനെ കാണുമ്പോൾ സെൽഫി എടുക്കാനുള്ള ആരാധകരുടെ സ്വഭാവത്തിനു യാതോരു മാറ്റവുമില്ലെന്ന് തെളിയിക്കുന്ന ഒരു സംഭവമാണു കഴിഞ്ഞ ദിവസം എയർപോർട്ടിൽ നടന്നത്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയോട് സെൽഫി ആവശ്യപ്പെടുന്ന ആരാധികയുടെ വീഡിയോ വൈറൽ.
 
വിമാനത്താവളത്തിൽനിന്ന് താരം പുറത്തുവരുന്നതിനിടെയാണു ഒരു യുവതി സെൽഫി ചോദിച്ച് കൊണ്ട് കോഹ്ലിയുടെ അടുത്തേക്ക് ചെന്നത്. കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിച്ചെത്തിയ കോഹ്ലി പക്ഷേ യുവതിയുടെ ആവശ്യം തീർത്തും അവഗണിച്ചു. ഇവരെ മൈൻഡ് ആക്കാതെ താരം നടന്നു നീങ്ങി.
 
അപ്പോഴേക്കും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ യുവതിയെ തടയുന്നുമുണ്ട്. അതേസമയം, ഏതു വിമാനത്താവളത്തിൽവച്ചാണ് സംഭവമെന്നത് വ്യക്തമല്ല. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. 

pic.twitter.com/KdgdNfcuGg

— Anpadh educated (@PRINCE3758458) March 19, 2020

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ധോണിയെ ടി20 ലോകകപ്പ് ടീമിൽനിന്നും അങ്ങനെ അവഗണിക്കാനാകില്ല, പ്രതികരണവുമായി മുൻ ഇന്ത്യൻ താരം