നായക പദവി കൈമാറിയിട്ടും ധോണിയാണ് ടീമില്‍ രാജാവ്; കോഹ്‌ലി കാഴ്‌ചക്കാരനോ ? - ഒടുവില്‍ സംഭവിച്ചത് ഇതാണ്
ധോണിയാണ് ടീമില്‍ രാജാവ്; ഒടുവില്‍ സംഭവിച്ചത് ഇതാണ്
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയിട്ടും മഹേന്ദ്ര സിംഗ് ധോണിക്ക് ടീമില്‍ നിന്നും അധികൃതരില്‍ നിന്നും ലഭിക്കുന്ന പരിഗണനയ്‌ക്ക് യാതൊരു കുറവുമില്ല. ടീം അംഗങ്ങള്‍ ധോണിക്ക് നല്‍കുന്ന ബഹുമാനം ആരെയും കൊതിപ്പിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ എന്നും എന്റെ നായകന്‍ ധോണിയായിരിക്കുമെന്ന് കോഹ്‌ലി പരസ്യമായി പറയുകയും ചെയ്‌തിരുന്നു.
നായകസ്ഥാനം ഒഴിഞ്ഞിട്ടും ധോണി തന്നെയാണ് ടീമിലെ നമ്പര്‍ വണ്‍ എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവന്നത്. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്‌സിയാണ് അധികൃതര്‍ നല്‍കിയത്. പൂണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജേഴ്‌സി പ്രകാശനം ചെയത് ധോണിയായിരുന്നു.
നൈക്കിയുടെ ലോഗോയോട് കൂടിയുളളതാണ് പുതിയ ജെഴ്‌സി.ഇളം നീലയില്‍ കാവി നിറത്തില്‍ ഇന്ത്യയെന്നും വെള്ള നിറത്തില്‍ സ്റ്റാര്‍ എന്നും എഴുതിയ വിധത്തിലാണ് പുതിയ ജെഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൈയ്യുടെ ഭാഗത്ത് നിറ വ്യത്യാസം ഉണ്ട്. കളിക്കാരന്‍റെ ശരീരതാപം നിയന്ത്രിക്കുന്ന തരത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.