Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവരൊക്കെ വയസൻമാർ, ധോണിയുടെ ടീമിന് പ്ലേഓഫിലെത്താനുള്ള പവറില്ല'

'അവരൊക്കെ വയസൻമാർ, ധോണിയുടെ ടീമിന് പ്ലേഓഫിലെത്താനുള്ള പവറില്ല'
, വെള്ളി, 23 ഒക്‌ടോബര്‍ 2020 (13:18 IST)
ദുബായ്: ഐപിഎൽ 13 ആം സീസണി എംഎസ് ധോണി നയിയ്ക്കുന്ന ചെന്നൈ സൂപ്പർകിങ്സ് പ്ലേഓഫിലെത്താൻ സാധ്യതയില്ലെന്ന് തുറന്നടിച്ച് മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്റ്റൈറിസ്. ചൈന്നൈയുടെ ഭൂരിഭാഗം താരങ്ങളും വയസൻമാരാണെന്നും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അവസ്ഥയിൽനിന്നും ടീമിനെ പ്ലേഓഫിലെത്തിയ്ക്കാൻ അവർക്കാകില്ല എന്നും സ്‌റ്റൈറിസ് പറയുന്നു. 
 
ഈ ടൂര്‍ണമെന്റില്‍ ഇനി അവർക്കൊരു ഒരു തിരിച്ചുവരവില്ല. ഇതുവരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാല്‍ അവര്‍ മാത്രമാണ് ഐപിഎല്ലില്‍ ഈ വര്‍ഷം പുറത്തായ ടീമെന്ന് പറയാം. ചെന്നൈയുടെ സ്ഥിതി പരിതാപകരമാണ്. വയസൻമാരുടെ ടീമാണ് അത്. കളിക്കാരെ പ്രായം ബാധിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ അവര്‍ പരമാവധി ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ ഫലം കാണുന്നില്ല. ഡുപ്ലെസിയും ദീപക് ചഹാറുമല്ലാതെ മറ്റാരും ആ ടീമില്‍ സ്ഥിരതയുള്ള പ്രകടനം നടത്തുന്നില്ല. സ്റ്റൈറിസ് പറഞ്ഞു.
 
10 മത്സരങ്ങളിൽനിന്നും മൂന്നു ജയങ്ങൾ മാത്രം നേടി 6 പോയന്റുകളാണ് ചെന്നൈയുടെ പക്കലുള്ളത്. എന്നാൽ ചെന്നൈയ്ക്ക് മുൻപിൽ പ്ലേയോഫ് സാധ്യത പൂർണമായും അടഞ്ഞിട്ടില്ല എന്നാൽ ഇനിയുള്ള നാലുകളികളിൽ തുടരെ വിജയവും അതിനൊപ്പം മറ്റു ടീമുകളുടെ പ്രടനം ചെന്നൈയ്ക്ക് അനുകൂലമാവുകയും വേണം. 2010 സീസണില്‍ അവസാന മൂന്ന് കളിയിലും തുടരെ ജയം പിടിച്ചാണ് ചെന്നൈ പ്ലേയോഫിലേയ്ക്ക് കടന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഴച്ചതെവിടെ ? ആ തീരുമാനം തെറ്റി, തുറന്നുസമ്മതിച്ച് സ്മിത്ത് !