ധോണിയുടെ മെല്ലപ്പോക്ക് തിരിച്ചടിയായി; ഡല്‍ഹിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ
ധോണിയുടെ മെല്ലപ്പോക്ക് തിരിച്ചടിയായി; ഡല്‍ഹിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ
കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 34 റൺസിനു തോൽപ്പിച്ച് അവസാന സ്ഥാനക്കാരായ ഡൽഹി ഡെയർഡെവിൾസ് ഐപിഎല്‍ പോരാട്ടം അവസാനിപ്പിച്ചു. ഡൽഹിയുടെ 163 റൺസിന്‍റെ വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനെ സാധിച്ചുള്ളു.
സ്‌പിന്‍ ബോളര്‍മാരുടെ മികവിലാണ് കരുത്തരായ ചെന്നൈയെ ഡല്‍ഹി പിടിച്ചു കെട്ടിയത്. അംബാട്ടി റായിഡു 50 റൺസുമായി പൊരുതി നോക്കിയെങ്കിലും ധോണിയടക്കമുള്ള വമ്പന്‍താരങ്ങള്‍ പരാജയപ്പെട്ടതാണ് വിനയായത്. രവീന്ദ്ര ജഡേജ (18 പന്തിൽ 27) മാത്രമാണ് ആശ്വാസപ്രകടനം നടത്തിയത്.
മികച്ച റണ്‍നിരക്ക് ഉണ്ടായിരുന്നിട്ടും അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന ധോണിയെ (23പന്തില്‍ 17) ആണ് കണ്ടത്. ഷെയ്‌ന്‍ വാട്‌സണ്‍ (14), സുരേഷ് റെയ്‌ന (15), ബില്ലിംഗ്‌സ് (1), ബ്രാവോ (1), ചാഹര്‍ (1) എന്നിങ്ങനെയായിരുന്നു മറ്റു താരാങ്ങളുടെ സ്‌കോര്‍.
നേരത്തെ, അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 162 റൺസ് നേടിയത്. 26 പന്തിൽ 38 റൺസ് നേടിയ ഋഷഭ് പന്തിന്‍റെയും 28 പന്തിൽ 36 റൺസ് നേടിയ വിജയ് ശങ്കറിന്‍റെയും 16 പന്തിൽ 36 റൺസ് നേടിയ ഹർഷൽ പട്ടേലിന്‍റെയും പ്രകടനങ്ങളാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പൃത്ഥി ഷാ (17), ശ്രേയസ് അയ്യരും (19), എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.