Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chennai Super Kings vs Gujarat Titans: ഫൈനല്‍ സൂപ്പര്‍ ഓവറില്‍ ചുരുങ്ങുമോ?

Chennai Super Kings vs Gujarat Titans: ഫൈനല്‍ സൂപ്പര്‍ ഓവറില്‍ ചുരുങ്ങുമോ?
, തിങ്കള്‍, 29 മെയ് 2023 (16:59 IST)
Chennai Super Kings vs Gujarat Titans: ഐപിഎല്‍ ഫൈനല്‍ സൂപ്പര്‍ ഓവര്‍ മാത്രമായി ചുരുങ്ങുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. റിസര്‍വ് ഡേയായ ഇന്നും മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ ചാംപ്യന്‍മാരെ തീരുമാനിക്കാനുള്ള അവസാന സാധ്യതയാണ് സൂപ്പര്‍ ഓവര്‍. ഫൈനല്‍ മത്സരം നടക്കുന്ന അഹമ്മദബാദില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്. 
 
രാത്രി 7.30 നാണ് മത്സരം ആരംഭിക്കേണ്ടത്. ടോസ് പോലും ഇടാന്‍ സാധിക്കാതെ മഴ തുടരുകയാണെങ്കില്‍ രാത്രി 11.56 ന് അഞ്ച് ഓവര്‍ മത്സരം നടത്താന്‍ സാധിക്കും. രാത്രി 11.56 ന് ആരംഭിച്ച് ചൊവ്വ പുലര്‍ച്ചെ 12.50 ന് മത്സരം അവസാനിക്കണം. ഇതാണ് അഞ്ച് ഓവര്‍ മത്സരത്തിന്റെ സമയപരിധി. 
 
അതേസമയം അഞ്ച് ഓവര്‍ പോലും കളിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ സൂപ്പര്‍ ഓവറിലേക്ക് ചുരുക്കാം. ചൊവ്വെ പുലര്‍ച്ചെ 12.50 നാണ് സൂപ്പര്‍ ഓവര്‍ മത്സരം ആരംഭിക്കാനുള്ള സമയം. സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കും. കാരണം പോയിന്റ് ടേബിളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേക്കാള്‍ മുന്നിലാണ് ഗുജറാത്ത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

MS Dhoni : ധോനി ജീവിതകാലം മുഴുവനും ക്രിക്കറ്റ് കളിക്കുമെന്ന് കരുതരുത്: കപിൽദേവ്