കുതിപ്പ് തുടർന്ന് ചെന്നൈ; പൊരുതിത്തോറ്റ് ഡൽഹി

ധോണിപ്പടയ്ക്ക് മുന്നിൽ മുട്ടിടിച്ച് ഡൽഹി

Webdunia
ചൊവ്വ, 1 മെയ് 2018 (11:21 IST)
ഐപിഎൽ 11–ആം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ കുതിപ്പു തുടരുകയാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചെന്നൈ ഒരു മത്സരത്തിലും തോൽക്കാൻ തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് ക്രീസിൽ ഇറങ്ങുന്നതെന്ന് വ്യക്തം.
 
‍ഡൽഹി ഡെയർഡെവിൾസിനെ 13 റൺസിനാണ് ധോണിപ്പട വീഴ്ത്തിയത്. അവസാന ഓവർ വരെ ഡൽഹി  പോരാടിയെങ്കിലും ധോണിയുടെ തന്ത്രങ്ങൾക്കു മുന്നിലും ചെന്നൈയുടെ യോദ്ധാക്കൾക്കു മുന്നിലും മുട്ടുകുത്തേണ്ടി വന്നു. സീസണിലെ ആറാം ജയം സ്വന്തമാക്കിയ ചെന്നൈയുടെ രാജാക്കൻമാർ എട്ടു മൽസരങ്ങളിൽനിന്ന് ആറു വിജയമുൾപ്പെടെ 12 പോയിന്റുമായി ടീമുകളിൽ ഒന്നാം സ്ഥാനത്തെത്തി.
  
ആദ്യ ഓവറുകളിൽ ഷെയ്ൻ വാട്സണും അവസാന ഓവറുകളിൽ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും ക്രീസിൽ നിറഞ്ഞാടി. നാലിന് 211 റൺസെന്ന കൂറ്റൻ സ്കോറാണ് ചെന്നൈ ഡൽഹിക്കെതിരെ നേടിയത്. ചെന്നൈ ഉയർത്തിയത് കൂറ്റന്‍ വിജയലക്ഷ്യമായിരുന്നിട്ടു കൂടി യാതൊരു ഭയവുമില്ലാതെയാണ് ഡൽഹിയുടെ യുവതാരങ്ങൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. 
  
ടോസ് നേടിയ ഡൽ‌ഹി ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 31 പന്തിൽ 54 റൺസെടുത്ത വിജയ് ശങ്കർ അവസാന ഓവറുകളിൽ ഡൽഹിയെ ഒറ്റയ്ക്കു തോളിലേറ്റിയെങ്കിലും ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. അവസാന വിജയത്തിലേക്ക് 28 റൺസ് വേണമായിരുന്നെങ്കിലും ഡൽഹിക്ക് 14 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഐപിഎൽ താരക്കൈമാറ്റത്തിനുള്ള സമ്മതപത്രത്തിൽ ജഡേജയും സാം കറനും ഒപ്പിട്ടു, സഞ്ജു ചെന്നൈയിലേക്ക്..

പരമ്പര തോറ്റിട്ട് വ്യക്തിഗത നേട്ടം ആഘോഷിക്കാനാവില്ല, ഗംഭീർ ഉന്നം വെച്ചത് രോഹിത്തിനെയോ?

Sanju Samson: സഞ്ജുവിന് പിറന്നാൾ, ചെന്നൈയിലേക്കോ?, ഔദ്യോഗിക പ്രഖ്യാപനം വരുമോ?

Gautam Gambhir: ടി20യിൽ ഓപ്പണർമാർ മാത്രമാണ് സ്ഥിരം, ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങൾ തുടരുമെന്ന് ഗംഭീർ

പലരും നിങ്ങളെ ഉപയോഗിക്കും, പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം, വാഗ്ദാനം ചെയ്തത് കിട്ടിയില്ലെങ്കിൽ നിരാശപ്പെടുത്തരുത്, വനിതാ ടീമിനോട് ഗവാസ്കർ

അടുത്ത ലേഖനം
Show comments