Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗംഭീരം ഈ പ്രകടനം; ശ്രേയസിന് ഗംഭീറിന്റെ കയ്യടി

വാർത്ത കായികം ക്രിക്കറ്റ് ഐ പി എൽ ഗൌതം ഗംഭീർ ശ്രേയസ് അയ്യർ News Sports Cricket IPL Gautham Gambire Sreyas Ayyar
, ശനി, 28 ഏപ്രില്‍ 2018 (11:54 IST)
കൊൽക്കത്തക്കെതിരായി നടന്ന മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മുൻ ക്യാപ്റ്റൻ ഗൌതം ഗംഭീറിന്റെ വക കയ്യടി. ടിമിന്റെ മോഷം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗംഭീർ കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. 
 
ശ്രേയസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യമത്സരത്തിൽ തന്നെ ഗംഭീർ കളിക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു എന്നാൽ ഇതിനെയൊന്നും കാണത്ത മട്ടിലാണ് ഗൌതം ഗംഭീർ കളി കണ്ടുകൊണ്ടിരുന്നത്. റിസർവ് താരങ്ങളുടെ കൂടെയിരുന്ന് ടീമിന്റെ ഓരോ മുന്നേറ്റത്തിലും ഗംഭീർ പ്രോത്സാഹനം നൽകി.
 
40 പന്തുകളിൽ നിന്ന് 93 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡൽഹിയുടെ വിജയ ശില്പി. 219 എന്ന സീസണിലെ തന്നെ മികച്ച സ്കോർ ഉയർത്തിയ ഡൽഹി കൊൽക്കത്തക്കെതിരെ തിളങ്ങുന്ന വിജയമാണ് സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗംഭീറിനെ ടീമില്‍ നിന്നും പുറത്താക്കിയത് ശ്രേയസോ ?; മത്സരത്തിനു മുമ്പ് നടന്ന സംഭവങ്ങള്‍ വിവരിച്ച് താരം രംഗത്ത്