Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഇരിക്കുന്ന രണ്ട് പയ്യന്‍മാരെ മനസ്സിലായോ? ഒരാള്‍ ഇതിഹാസ പുത്രന്‍, മറ്റൊരാള്‍ വെടിക്കെട്ട് ഓപ്പണര്‍

Childhood images of Arjun Tendulkar and Prithvi Shaw
, ബുധന്‍, 4 മെയ് 2022 (15:25 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ചിടുത്തോളം ഏറെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു 2011 ലോകകപ്പ് ജയം. 1983 ന് ശേഷം 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പില്‍ മുത്തമിട്ടത്. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പ് ഫൈനലിലെ ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കുമ്പോള്‍ ഗ്യാലറിയിലുണ്ടായിരുന്ന രണ്ട് കുട്ടികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ ചിത്രത്തില്‍ കാണുന്ന ഒരാള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറാണ്. മുംബൈ ഇന്ത്യന്‍സിന്റെ തൊപ്പി വെച്ചാണ് അര്‍ജുന്‍ 2011 ലോകകപ്പ് ഫൈനല്‍ കാണുന്നത്. ഇന്ത്യന്‍ ജേഴ്‌സിയാണ് താരം അണിഞ്ഞിരിക്കുന്നത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ തൊട്ടപ്പുറത്ത് ഇരിക്കുന്നത് വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ്. ഐപിഎല്ലില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് പൃഥ്വി ഷാ ഇപ്പോള്‍ കളിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷമിയുടെ ഓവറിൽ ലിൻസ്റ്റണിന്റെ പെരുന്നാൾ ആഘോഷം, 117 മീറ്റ‌ർ സിക്‌സിൽ കണ്ണ് തള്ളി ഷമി