Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ ദൗത്യം ഏറ്റെടുത്ത് ദ്രാവിഡ്, ആദ്യം ചെയ്‌തത് ഇത്

പുതിയ ദൗത്യം ഏറ്റെടുത്ത് ദ്രാവിഡ്, ആദ്യം ചെയ്‌തത് ഇത്
, ശനി, 13 നവം‌ബര്‍ 2021 (17:53 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിന് ശേഷം തന്റെ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ വൻമതിലായ രാഹുൽ ദ്രാവിഡ്. ക്യാപ്‌റ്റൻ സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരം രോഹിത് ശർമ നായകനായെത്തുന്ന ടി20 സീരീസിലൂടെയായിരിക്കും ദ്രാവിഡ് പരിശീലക ചുമതലയേൽക്കുക.
 
താരങ്ങള്‍ക്കൊപ്പം പരിശീലന സെഷന്‍ ആരംഭിക്കുന്നതിനു മുമ്പ് ദ്രാവിഡ് ആദ്യം ചെയ്തത് ടീമിലെ ഓരോ കളിക്കാരനെയും പ്രത്യേകം വിളിക്കുകയായിരുന്നു. ഓരോ താരത്തിന്റെ ശാരീരികവും മാനസികവുമായ അവസ്ഥയെ പറ്റിയാണ് ചുമതല ഏറ്റെടുത്ത ശേഷം ദ്രാവിഡ് ചോദിച്ചറിഞ്ഞത്.
 
തുടര്‍ച്ചയായ മല്‍സരങ്ങള്‍ ശാരീരികമായും മാനസികമായും തളര്‍ത്തിയതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആവശ്യമുള്ളവര്‍ക്കു ബ്രേക്കെടുക്കാമെന്നും ദ്രാവിഡ് ഓരോ താരത്തിനോടും  പറഞ്ഞു. ടീമിൽ ടീമില്‍ ഓരോരുത്തരുടെയും സ്ഥാനത്തിന്റെ കാര്യത്തിലും അദ്ദേഹം ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം ദ്രാവിഡിന് കീഴിൽ ബൗളിങ്, ബാറ്റിങ് കോച്ച് സ്ഥാനങ്ങളിലേക്ക് ആരെല്ലാം എത്തുമെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
ബൗളിങ് കോച്ചായി നേരത്തേ ദ്രാവിഡിനു കീഴില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന പരസ് മാംബ്രെ തന്നെ വരുമെന്ന് ഉറപ്പായിട്ടുണ്ട്. ഫീല്‍ഡിങ് കോച്ചായി ടി ദിലീപ് വരുമെന്നാണ് സൂചന. ബാറ്റിങ് കോച്ചായി രവി ശാസ്ത്രിയുടെ പരിശീലക സംഘത്തിലുണ്ടായിരുന്ന വിക്രം റാത്തോര്‍ തന്നെ വരുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തന്നെ ! പേര് നിര്‍ദേശിച്ചത് ധോണി