ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഒരു ട്വീറ്റ് കണ്ട് ആരാധകര്‍ ഞെട്ടി. തങ്ങളുടെ പ്രിയതാരം കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം മരിച്ചുപോയെന്ന് പോലും ആരാധകര്‍ കരുതി. തന്റെ നീളന്‍മുടി ഗ്രാന്‍ഡ്‌ഹോം വെട്ടികളഞ്ഞത് ട്വീറ്റ് ചെയ്ത ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പുലിവാല് പിടിക്കുകയായിരുന്നു.
'ബ്രേക്കിങ് ന്യൂസ്' എന്ന് തലക്കെട്ട് നല്‍കിയാണ് കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം നീളന്‍മുടി വെട്ടിക്കളഞ്ഞ കാര്യം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ട്വീറ്റ് ചെയ്തത്. 'The famous Colin de Grandhomme mullet is no more' എന്നാണ് ട്വീറ്റ്. ഗ്രാന്‍ഡ്‌ഹോമിന്റെ പുത്തന്‍ ലുക്കും ഈ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇതുകണ്ടതും പല ആരാധകരും ഞെട്ടി.
Grandhomme mullet is no more എന്ന പ്രയോഗമാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ഈ വരികൊണ്ട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ഉദ്ദേശിച്ചതാകട്ടെ 'ഗ്രാന്‍ഡ്‌ഹോമിന്റെ നീളന്‍ മുടി ഇനിയില്ല' എന്നും. നിരവധി പേര്‍ ഈ ട്വീറ്റിന്റെ താഴെ ദുഃഖത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്.