Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ സ്വപ്നം തല്ലിത്തകർത്തത് കോഹ്ലിയോ? തോറ്റവന് വിലയില്ലെന്ന് വിരാട്- ചർച്ചകൾ ഇങ്ങനെ

Webdunia
ബുധന്‍, 24 ജൂലൈ 2019 (15:18 IST)
ലോകകപ്പ് തോൽ‌വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനു ഇപ്പോഴും അതിന്റെ വീഴ്ചയിൽ നിന്നും പൂർണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. ലോകകപ്പ് തോൽ‌വിയിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിച്ചുവെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് ഒരുങ്ങുകയാണ് ഇനി മുന്‍പിലുള്ള ലക്ഷ്യമെന്ന് പറയുന്ന കോഹ്ലി റിഷഭ് പന്ത് അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനമാണ് ഓരോ കളിയിലും കാഴ്ച വെയ്ക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. മോശം സമയത്ത് ആരൊക്കെ കൂടെ ഉണ്ടാകുമെന്ന് ഇതോടെ മനസിലായെന്നും താരം പറയുന്നു. 
 
സെമി ഫൈനലിൽ തോറ്റ് പുറത്താകേണ്ടി വന്ന ടീമിനു ആരെ കുറ്റപ്പെടുത്തണം ഉത്തരവാദിത്വം ആർക്ക് മേൽ കെട്ടിവെയ്ക്കണം എന്നറിയാതെ വന്നു. സ്വയം ഉത്തരവാദിയെന്ന് പറഞ്ഞ് ഉപനായകൻ രോഹിത് ശർമ രംഗത്തെത്തിയിരുന്നു. എം എസ് ധോണിയ്ക്ക് പിറന്നാൾ സമ്മാനമെന്ന രീതിയിൽ സെമി മറികടക്കുക എന്നായിരുന്നു രോഹിതിന്റെ ആഗ്രഹം. അതിനു സാധിച്ചില്ല. 
 
വിരാടിന്റെ ക്യാപ്റ്റൻസിയിലെ പിഴവാണ് പരാജയത്തിനു കാരണമെന്നാണ് ഇപ്പോഴും പലരും പറയുന്നത്. അതിലൊന്നാണ് ധോണിയെ ഇറക്കിയ പൊസിഷൻ. കുറച്ച് കൂടെ നേരത്തേ ധോണിയെ ഇറക്കേണ്ടതായിരുന്നു എന്ന് മുതിർന്ന താരങ്ങൾ അടക്കം പലരും പറഞ്ഞിരുന്നു. ലോകകപ്പ് നേടി വിരമിക്കാനായിരുന്നു ധോണിയുടെ ആഗ്രഹമെന്നും എന്നാൽ, ക്യാപ്റ്റന്റെ പിഴവ് മൂലം അതിനു സാധിച്ചില്ലെന്നും ചിലർ ആരോപിക്കുന്നു. 
 
സെമിയിൽ തോൽ‌വി അറിഞ്ഞപ്പോൾ ഈ കാരണത്താൽ ധോണി കോഹ്ലിയോട് നീരസം പ്രകടിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതിനെ തമ്മിൽത്തല്ലാക്കി മാറ്റിയിരിക്കുകയാണ് പാപ്പരാസികൾ. ലോകകപ്പ് തോൽ‌
 
ഡ്രസിങ് റൂമിനകത്തു വലുപ്പ ചെറുപ്പമില്ല. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവസരം ഉണ്ടെന്നാണ് കോഹ്ലി വാദിക്കുന്നത്. ക്രീസിലെ പിഴവുകളുടെ പേരില്‍ ഡ്രസിങ് റൂമിലെത്തി വഴക്കുപറയുന്ന ക്യാപ്റ്റന്റെ കാലം കഴിഞ്ഞു. ടീമിലെ ഒരാളോടും അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നു പറയാറില്ലെന്നാണ് വിരാട് പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാമുകിയുടെ മകൾക്ക് ചെലവഴിക്കാൻ കോടികളുണ്ട്, സ്വന്തം മകളുടെ പഠനത്തിന് മാത്രം പണമില്ല, ഷമിക്കെതിരെ വിമർശനവുമായി ഹസിൻ ജഹാൻ

യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

അടുത്ത ലേഖനം
Show comments