Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവർക്ക് എന്തും പറയാം: സോഷ്യൽ മീഡിയ ആക്രമണങ്ങളെ കുറിച്ച് അന്ന രേഷ്മ രാജൻ !

അവർക്ക് എന്തും പറയാം: സോഷ്യൽ മീഡിയ ആക്രമണങ്ങളെ കുറിച്ച് അന്ന രേഷ്മ രാജൻ !
, ബുധന്‍, 24 ജൂലൈ 2019 (14:43 IST)
സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങിയ ആക്രമണത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇപ്പോൾ അംഗമാലി ഡയറീസിലൂടെ മലയാള സിനിമയിലെത്തിയ ലിച്ചി എന്ന അന്ന രേഷ്മ രാജൻ സച്ചിൻ എന്ന സിനിമയിലെ കാറ്റിൽ പൂങ്കാറ്റിൽ എന്ന ഗാനം പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അന്ന രേഷ്മ രാജന് ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നത്. 
 
ഗാനത്തിലെ നായികയുടെ ശരീരപ്രകൃതിയാണ് പലക്കും ദഹിക്കാതെ പോയത് എന്ന് അന്ന രേഷ്മ‌ രാജൻ പറയുന്നു. ആദ്യമെല്ലാം സോഷ്യൽ മീഡിയയിലെ കമന്റുകളും വിമർശനങ്ങളും ഏറെ വിഷമിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് എന്നെ ബാധിക്കാറില്ല.
 
സോഷ്യൽ മീഡിയയിൽ ആർക്കും എന്തും പറയാം. അത് അവരുടെ സന്തോഷമാണ്. അവർക്ക് അതാണ് സന്തോഷമെങ്കിൽ ആയിക്കോട്ടെ. അങ്ങനെ ഒരു സബ്‌ജക്റ്റ് ഉണ്ടക്കാൻ സാധിച്ചതിൽ എനിക്കും സന്തോഷം. പലരും വൈറലാവാൻ എന്തോക്കെ ചെയ്യുന്നു. ഇതിപ്പോ അതൊനും വേണ്ടല്ലോ. ചിരിച്ചുകൊണ്ട് അന്ന പരഞ്ഞുവച്ചു. മലയാളത്തിൽ മത്രമല്ല തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിരക്കിലാണ് ഇപ്പോൾ അന്ന രേഷ്‌മ രാജൻ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജികെ എന്ന ഒറ്റയാൻ, മലയാള സിനിമയുടെ ഉയർത്തെഴുന്നേൽപ്പിന് 32 വയസ് !