റൺസില്ലാത്തതിൽ കോഹ്‌ലി അസ്വസ്ഥനാണെന്ന് മുൻ ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ ജോൺസൺ. റൺസെടുക്കാൻ കഴിയാത്തതിന്റെ അസ്വസ്ഥതയാണ് വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തിൽ നിഴലിക്കുന്നതെന്ന് ജോൺസൺ കൂട്ടിചേര്‍ത്തു. വികാരങ്ങൾ കോഹ്‌ലിയെ കീഴ്പ്പെടുത്തിത്തുടങ്ങിയിരിക്കുകയാണെ എന്ന് ജോൺസൺ ബ്ലോഗ് പറഞ്ഞു.
ടെസ്റ്റിന്റെ പകുതിയോടെ തന്നെ കോഹ്‌ലിയുടെ രീതികളിൽ മാറ്റം വന്നിരുന്നു. ഇന്ത്യ അപ്പോൾ ടെസ്റ്റിൽ മുന്നേറാന്‍ തുടങ്ങിയിരുന്നു. ആവേശത്തോടെയാണു കോഹ്‌ലി ഓരോ വിക്കറ്റും സ്വീകരിച്ചത്. ഓസ്ട്രേലിയൻ താരങ്ങൾക്കു പ്രത്യേക യാത്രയയപ്പും കോഹ്‌ലി നൽകുന്നുണ്ടായിരുന്നുവെന്നും ജോൺസൺ പറഞ്ഞു.