Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു, അഫ്ഗാനെതിരെ പരമ്പര കളിക്കില്ലെന്ന് ഓസ്ട്രേലിയ

Cricket Australia

അഭിറാം മനോഹർ

, ചൊവ്വ, 19 മാര്‍ച്ച് 2024 (18:41 IST)
ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടക്കാനിരുന്ന ടി20 പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി. താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മോശമായ പരിഗണനയാണ് ലഭിക്കുന്നതെന്നും ഇവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് കാരണമാണ് പരമ്പരയില്‍ നിന്നും പിന്മാറുന്നതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൊവ്വാഴ്ച അറിയിച്ചു.
 
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അഫ്ഗാനുമായുള്ള മത്സരങ്ങള്‍ ഓസ്‌ട്രേലിയ മാറ്റിവെയ്ക്കുന്നത്. 2021 നവംബറില്‍ നടത്താനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ ആതിഥേയത്വം വഹിക്കാനിരുന്ന 3 മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറിയിരുന്നു. താലിബാന്‍ ഭരണത്തിലെത്തിയ ശേഷം കായിക ഇനങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഓസ്‌ട്രേലിയയുടെ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശർമ മുംബൈയിൽ പിന്നാലെ ട്വിറ്ററിൽ ഹാർദ്ദിക്കിന് ആന്തരാഞ്ജലി നേർന്ന് ആരാധകരുടെ പ്രതിഷേധം