ലോകകപ്പില്‍ ഇന്ത്യയേ ജയിപ്പിച്ചത് പിച്ചിലെ തിരിമറിയോ? വിവാദം കൊഴുക്കുന്നു

തിങ്കള്‍, 2 മാര്‍ച്ച് 2015 (15:16 IST)
ലോകകപ്പില്‍ ഇന്ത്യയോട് ഇത്തവനയും തോറ്റതിന്റ്റ്റെ അസൂയ പാകിസ്ഥാനികള്‍ക്ക് ഇതുവരെ മാറിയിട്ടില്ല എന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്തുകൊണ്ട് തോറ്റു എന്നതിന് സ്വന്തം നാട്ടീലെ അന്ധരായ ക്രിക്കറ്റ് പ്രേമികളെ പറ്റിക്കാന്‍ ഉതകുന്ന തരത്തില്‍ ന്യായങ്ങള്‍ ഉന്നയിക്കാന്‍ പാകിസ്ഥാനികള്‍ മിടുക്കരുമാണ്. ഇപ്പോളിതാ ഇന്ത്യ കളിയില്‍ തുടര്‍ച്ചയായി പാകിസ്ഥാനേ തോല്‍പ്പിക്കുന്നതിനു പിന്നില്‍ പിച്ചുകളില്‍ ക്രിക്കറ്റ് അസോസിയേഷന്‍ തിരിമറി കാണിക്കുന്നതുകൊണ്ടാണെന്നാണ് പുതിയ കണ്ടെത്തല്‍.
 
മുന്‍ പാകിസ്താന്‍ പേസ് ബൗളര്‍ സര്‍ഫ്രാസ് നവാസാണ് ഒരു ടി.വി.ഷോയ്ക്കിടെ ഈ ആരോപണം ഉന്നയിച്ചത്. ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ പിച്ചാണ് ഐസിസി ഒരുക്കിയതെന്നാണ് ഇദ്ദേഹം പറയുന്നത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ച മത്സരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സര്‍ഫ്രാസ് പറയുന്നു. ഇന്ത്യയ്ക്ക് അനുകൂലമായി അവരുടെ കരുത്ത് കൂട്ടുന്ന തരത്തിലുള്ള പിച്ചാണ് മത്സരത്തില്‍ ഒരുക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെ:-
 
വേഗവും ബൗണ്‍സും കൂടിയ പിച്ചുകളാണ് പാകിസ്താന്റെ മത്സരങ്ങള്‍ക്കായി ഐസിസി ഒരുക്കിയത്. ഇത്തരം പേസും ബൗണ്‍സും പാകിസ്താന് പരിചിതമല്ല എന്നത് പരസ്യമാണ്. എന്നാല്‍, ഇന്ത്യയ്ക്ക് അവരുടെ ശക്തിക്കൊത്ത പിച്ചുകളാണ് ഒരുക്കിയത്. ലോകകപ്പിന് തൊട്ടുമുന്‍പ് ഇതേ ടീം ഓസ്‌ട്രേലിയയില്‍ തന്നെ ടെസ്റ്റിലും ഏകദിനത്തിലും നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍, ലോകകപ്പില്‍ ഇത് ആവര്‍ത്തിക്കപ്പെടുന്നില്ല. ഇന്ത്യയെ തുണയ്ക്കാന്‍ പിച്ചില്‍ തിരിമറി കാട്ടിയതിന് വേറെ തെളിവ് ആവശ്യമില്ല. ഇക്കാര്യം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഗൗരവമായി എടുക്കണം. പ്രശ്‌നം ഐസിസിയുടെ മുന്‍പാകെ ഉയര്‍ത്തുകയും വേണം
 
ടിവി ഷോയില്‍ പങ്കെടുത്ത മറ്റൊരു പാക് താരമായ സയ്യിദ് അജ്മല്‍ സര്‍ഫ്രാസിന്റെ ആരോപണത്തോട് പ്രതികരിച്ചില്ല. പ്രതികൂലമായ പിച്ചില്‍ സിംബാബ്‌വെയെ തോല്‍പിക്കാനായത് നല്ലകാര്യമാണെന്നു മാത്രമായിരുന്നു അജ്മലിന്റെ പ്രതികരണം. ക്രിക്കറ്റില്‍ റിവേഴ്‌സ് സ്വിങ്ങിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ആളാണ് സര്‍ഫ്രാസ് നവാസ്. ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് ഇദ്ദേഹം. അതേസമയം സര്‍ഫ്രാസിന്റെ ആരോപണം പാകിസ്ഥാനില്‍ ചൂടുള്ള ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്. അത് ശരിയാണെന്ന് വിശ്വസിക്കാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക