Webdunia - Bharat's app for daily news and videos

Install App

സച്ചിനും ലാറയും സേവാഗും വീണ്ടും കളിക്കളത്തിലേക്ക്: മത്സരങ്ങൾ അടുത്ത മാസം

അഭിറാം മനോഹർ
വെള്ളി, 14 ഫെബ്രുവരി 2020 (10:58 IST)
ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളെളൊരിക്കൽ കൂടി കളിക്കളത്തിൽ കാണുവാനുള്ള അവസരം ആരാധകർക്ക് വീണ്ടും ഒരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന റോഡ് സേഫ്‌റ്റി ലോക ടി20 സീരിസിലായിരിക്കും ഒരു കാലത്ത് ആരാധകരെ ത്രസിപ്പിച്ചിരുന്ന താരങ്ങളെ കളിക്കളത്തിൽ കാണാൻ അവസരം ലഭിക്കുക. ഓസ്ട്രേലിയ,ശ്രീലങ്ക,വെസ്റ്റിൻഡീസ്,ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളിലെ ഇതിഹാസ താരങ്ങളാണ് സീരിസിൽ കളിക്കുന്നത്.
 
ഇന്ത്യൻ ലെജൻഡ്‌സും വെസ്റ്റിൻഡീസ് ലെജന്റ്സും തമ്മിൽ അടുത്ത മാസം 7ആം തീയ്യതിയായിരിക്കും പരമ്പരയിലെ ഉദ്ഘാടന മത്സരം നടക്കുക. ഈ മത്സരത്തിൽ സച്ചിനും ലാറയും വീണ്ടും പരസ്പരം ഏറ്റുമുട്ടും.മൊത്തം 11 മത്സരങ്ങളാണ് റോഡ് സേഫ്റ്റി സീരീസിൽ ഉണ്ടാവുക. സച്ചിൻ ടെണ്ടുൽക്കർ,ബ്രയാൻ ലാറ എന്നിവർക്ക് പുറമെ വീരേന്ദർ സേവാഗ്,സഹീർ ഖാൻ,ചന്ദർപോൾ,ബ്രെറ്റ് ലീ,ബ്രാഡ് ഹോഡ്‌ജ്,ജോണ്ടി റോഡ്സ്,മുത്തയ്യ മുരളീധരൻ,അജന്ത മെൻഡിസ്,ദിൽഷൻ എന്നിവരും ടൂർണമെന്റിൽ കളിക്കും. റോഡ് സുരക്ഷ ബോധവത്കരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ഇന്ത്യൻ ടീമിനെ സച്ചിനായിരിക്കും നയിക്കുന്നത്.
 
പരമ്പരയിലെ രണ്ട് മത്സരങ്ങൾ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലും നാല് വീതം മത്സരങ്ങൾ പുനെ സ്റ്റേഡിയത്തിലും നവീ മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും നടക്കും. മാർച്ച് 22നായിരിക്കും പരമ്പരയിലെ കലാശപോരാട്ടം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments