Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 7 January 2025
webdunia

"അപാര ഫൂട്ട്‌വർക്ക്" ആ താരം കളിക്കുന്നത് തന്നെപോലെയെന്ന് സച്ചിൻ!!

അഭിറാം മനോഹർ

, വെള്ളി, 7 ഫെബ്രുവരി 2020 (14:04 IST)
ഓസ്ട്രേലിയയുടെ പുതിയ ബാറ്റിങ് സെൻസേഷനായ മാര്‍നസ് ലബുഷെയ്‌ന്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നതായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്ട്രേലിയയിലെ കാട്ടുതീയിൽ അകപ്പെട്ടവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി നടത്തുന്ന ബുഷ്‌ഫയര്‍ ക്രിക്കറ്റ് മത്സരത്തിനായി സിഡ്‌നിയില്‍ എത്തിയതായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ. മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിങ്ങും സച്ചിനൊപ്പമുണ്ടായിരുന്നു. നാളെ മെൽബണിൽ വെച്ചാണ് മത്സരം.
 
ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സിലെ മാര്‍നസ് ലബുഷെയ്‌ന്‍റെ രണ്ടാം ഇന്നിംഗ്‌സ് കണ്ടിരുന്നു. അപാരമായ ഫൂട്ട്‌വർക്കാണ് താരത്തിന്റേത്. ഫൂട്ട്‌വർക്ക് ശാരീരികം മാത്രമല്ല മാനസികം കൂടിയാണ്. അതിനാൽ തന്നെ മാർനസിന്റെ മനക്കരുത്ത് അപാരമാണെന്നും തന്നോട് ഏറെ സാമ്യമുള്ള താരമാണ് മാർനസെന്നും സച്ചിൻ പറഞ്ഞു. ഐസിസിയാണ് തങ്ങളുടെ ഒഫീഷ്യൽ ട്വീറ്റർ ഐഡിയിലൂടെ ഈ വാർത്ത പുറത്തുവിട്ടത്.
 
ബുഷ്‌ഫയര്‍ ക്രിക്കറ്റ് മത്സരത്തിനായി എത്തുവാനായതിൽ സന്തോഷമുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു.  ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ് നയിക്കുന്ന ഇലവനെ പരിശീലിപ്പിക്കാനാണ് സച്ചിൻ ഓസ്ട്രേലിയയിൽ എത്തിയത്. ഷെയ്‌ന്‍ വോണ്‍ പിന്‍മാറിയതോടെ ആദം ഗില്‍ക്രിസ്റ്റാണ് രണ്ടാം ടീമിനെ നയിക്കുക. ബ്രയാന്‍ ലാറ,ബ്രെറ്റ് ലീ, ജസ്റ്റിന്‍ ലാംഗര്‍‍,വസീം അക്രം,മാത്യു ഹെയ്ഡന്‍,യുവ്‌രാജ് സിംജ്, ഷെയ്‌ൻ വാട്സൺ എന്നിവർ ബുഷ്‌ഫയര്‍ ക്രിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെയ്‌ലർ എന്തിന് നാക്ക് പുറത്തിടുന്നു? അതിന് പിന്നിലും ഒരു കഥയുണ്ട്