Webdunia - Bharat's app for daily news and videos

Install App

ഫോക്നർ സ്വവർഗാനുരാഗിയോ ?; വിവാദമായത് പുറത്തുവന്ന ചിത്രം - നിലപാടറിയിച്ച് താരം

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2019 (13:40 IST)
താൻ സ്വവർഗ താൽപര്യമുള്ളയാളാണെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജയിംസ് ഫോക്നർ രംഗത്ത്. അമ്മയ്‌ക്കും അടുത്ത സുഹൃത്തിനുമൊപ്പം ഇൻസ്റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ചിത്രം തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മദിനത്തിൽ അമ്മയ്‌ക്കും അടുത്ത സുഹൃത്തിനുമൊപ്പം ഇൻസ്റ്റഗ്രാമിൽ ഫോക്നർ പോസ്‌റ്റ് ചെയ്‌ത ചിത്രവും കുറിപ്പുമാണ് വിവാദത്തിന് കാരണമായത്. “പുരുഷസുഹൃത്ത് (ബെസ്റ്റ് മേറ്റ്!!!) റോബ് ജബ്ബിനും അമ്മ റോസ്‍ലിൻ കരോൾ ഫോക്നറിനുമൊപ്പം ജന്മദിന സ്പെഷൽ ഡിന്നർ. (ഈ അടുപ്പത്തിന് അഞ്ചു വർഷമെന്നു സൂചിപ്പിക്കുന്ന ഹാഷ്ടാഗും ഇതിനൊപ്പം ചേർത്തിരുന്നു). ഇതായിരുന്നു താരത്തിന്റെ പോസ്‌റ്റ്.

ഇതോടെ ഫോക്നറിനെയും റോബ് ജബ്ബിനും ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു. സ്വവർഗ താൽപര്യമുള്ളയാളാണെന്ന് താരം തുറന്നു പറഞ്ഞെന്നും ഈ നിലപാടിനെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും കമന്റുകള്‍ വന്നു.
 

ഫോക്നറിനെ അഭിനന്ദിച്ച് സഹതാരം ഗ്ലെന്‍ മാക്‍സ്‌വെല്ലും മുന്‍ താരം ഷോൺ ടെയ്റ്റും രംഗത്തുവന്നു. ജന്മദിനാശംസകൾ സുഹൃത്തേ! അപാര ധൈര്യം തന്നെ’ എന്നായിരുന്നു മാക്‍സ്‌വെല്ലിന്റെ കമന്റ്. ഫോക്നറിന്റെ ‘ധൈര്യ’ത്തെ അഭിനന്ദിക്കുന്നു എന്നാണ് ടെയ്‌റ്റ് പറഞ്ഞത്.

ഇതോടെയാണ് ഒറ്റയ്‌ക്കിരിക്കുന്ന ചിത്രം പോസ്‌റ്റ് ചെയ്‌ത് ഫോക്‍നര്‍ നിലപാടറിയിച്ചത്. “ ഞാന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കിയതായി മനസിലാക്കുന്നു. റോബ് ജബ്ബ എന്റെ ഉറ്റ സുഹൃത്തു മാത്രമാണ്.  ഞങ്ങളുടെ ദൃഢമായ സൗഹൃദത്തിന്റെ അഞ്ചാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഞാൻ സ്വവർഗ താൽപര്യമുള്ളയാളല്ല. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി’ - എന്നുമായിരുന്നു താരത്തിന്റെ ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 2nd Test: 'ഒടുവില്‍ ഡിക്ലയര്‍'; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 608 റണ്‍സ്

Shubman Gill: എഴുതി തള്ളിയവർ എവിടെ?, കണ്ണാ കൊഞ്ചം ഇങ്കെ പാർ, ഗില്ലാട്ടമല്ല ഇത് വിളയാട്ടം

അണ്ടർ 19 ടീമിലും അടിയോടടി തന്നെ, ഇംഗ്ലണ്ടിനെതിരെ 52 പന്തിൽ സെഞ്ചുറിയുമായി സൂര്യ വൈഭവം

India vs England: എത്ര വലിയ സ്കോർ നേടിയിട്ടും കാര്യമില്ല, ഞങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എല്ലാവർക്കും അറിയാം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഹാരി ബ്രൂക്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

അടുത്ത ലേഖനം
Show comments