Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരേസമയം രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു, വീഡിയോ

West Indies Women
, ശനി, 3 ജൂലൈ 2021 (15:53 IST)
വനിതാ ട്വന്റി-20 മത്സരത്തിനിടെ രണ്ട് താരങ്ങള്‍ മൈതാനത്ത് കുഴഞ്ഞുവീണു. വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനും തമ്മിലുള്ള വനിതാ ടി-20 മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. രണ്ട് വിന്‍ഡീസ് താരങ്ങളാണ് മൈതാനത്ത് കുഴഞ്ഞുവീണത്. 
 
മത്സരം ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിലാണ് വിന്‍ഡീസ് താരങ്ങളായ ചിനെല്ലേ ഹെന്റി, ചെഡിയന്‍ നേഷന്‍ എന്നിവര്‍ മൈതാനത്ത് ബോധംകെട്ടു വീണത്. ആന്റിഗ്വയിലാണ് മത്സരം നടന്നത്. കുഴഞ്ഞുവീണ താരങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുഴഞ്ഞു വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പകരക്കാരെ ഇറക്കി മത്സരം പിന്നീട് പുനരാരംഭിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ഇന്ത്യയ്ക്കല്ല ! 'തോല്‍വി ടീം' ആയി ശ്രീലങ്ക