Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ നേട്ടങ്ങള്‍ക്ക് പുല്ലുവില ?; പുറത്താക്കപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി മുന്‍ ഇന്ത്യന്‍ താരം രംഗത്ത്

ധോണിയുടെ നേട്ടങ്ങള്‍ക്ക് പുല്ലുവില ?; പുറത്താക്കപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി മുന്‍ ഇന്ത്യന്‍ താരം രംഗത്ത്

ധോണിയുടെ നേട്ടങ്ങള്‍ക്ക് പുല്ലുവില ?; പുറത്താക്കപ്പെട്ടതിനു പിന്നാലെ പരിഹാസവുമായി മുന്‍ ഇന്ത്യന്‍ താരം രംഗത്ത്
തിരുവനന്തപുരം , വെള്ളി, 2 നവം‌ബര്‍ 2018 (16:41 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നിലപാടറിയിച്ച് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.  

രണ്ട് ലോകകപ്പും ഒരു ഐ സി സി ചാമ്പ്യന്‍‌സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ച ധോണിയുടെ നേട്ടങ്ങളെ വിലകുറച്ച് കാണുന്ന തരത്തിലുള്ളതായിരുന്നു മഞ്ജരേക്കരുടെ വാക്കുകള്‍.

ധോണിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കാം. ധോണിയുടെ ഇതിഹാസപദവിയേക്കാള്‍ വലുത് ടീം തെരഞ്ഞെടുപ്പിനാകണമെന്നും മഞ്ജരേക്കര്‍ തുറന്നടിച്ചു.

15 വര്‍ഷത്തിനിടയിലെ മികച്ച ടെസ്‌റ്റ് ടീമാണ് നിലവില്‍ ഇന്ത്യയുടേതെന്ന പരിശീലകന്‍ രവി ശാസ്‌ത്രിയുടെ പരാമര്‍ശത്തിനെതിരെയും മഞ്ജരേക്കര്‍ രംഗത്തുവന്നു.

“ നിലവിലെ ടീം മികച്ചതാണെങ്കിലും ടെസ്‌റ്റ് ടീമിനെക്കുറിച്ച് അങ്ങനെ പറയാനാകില്ല. വിദേശ പരമ്പരകളിലെ വിജയങ്ങള്‍ തുടര്‍ന്നാല്‍ മാത്രമെ ടീം ശക്തമാണ് എന്ന് പറയാന്‍ കഴിയു” - എന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയത് മികച്ച തീരുമാനമാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ധോണിയെ വെസ്‌റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയയ്‌ക്കും എതിരായട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്തു വന്നതിനു പിന്നാലെ എതിര്‍പ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറും രംഗത്തു വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയവും ആശങ്കയും ടീമില്‍; ബീഫ് കഴിക്കില്ലെന്ന് കോഹ്‌ലിപ്പട‍ - ഹോട്ടലുകളില്‍ കയറിയിറങ്ങി ഇന്ത്യന്‍ സംഘം