Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തോവർ തികയും മുൻപെ കൂടാരം കയറി പാകിസ്ഥാൻ മുൻനിര, നെതർലൻഡ്സിനെതിരെ തകർച്ചയോടെ തുടക്കം

pakistan
2023 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നു. ലോകകപ്പിലെ കരുത്തരെന്ന വിശേഷണവുമായി ഇറങ്ങിയ പാകിസ്ഥാനെതിരെ മികച്ച പ്രകടനമാണ് നെതര്‍ലന്‍ഡ്‌സ് നടത്തുന്നത്. പത്തോവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ ബാറ്റിംഗ് നിരയിലെ 3 മുന്‍നിര താരങ്ങളാണ് കൂടാരം കയറിയത്.
 
പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ 12 റണ്‍സും ഇമാം ഉള്‍ ഹഖ് 15 റണ്‍സും നേടിയാണ് പുറത്തായത്. പാക് നായകനായ ബാബര്‍ അസമാകട്ടെ 18 പന്തില്‍ നിന്നും 5 റണ്‍സ് നേടി മടങ്ങി. 10 ഓവറില്‍ 43 റണ്‍സിന് 3 വിക്കറ്റ് നഷ്ടമായ നിലയിലാണ് പാകിസ്ഥാന്‍. ലോഗന്‍ വാന്‍ ബീക്ക്, പോള്‍ വാന്‍ മക്കീരന്‍, കോളിന്‍ അക്കര്‍മാന്‍ എന്നിവരാണ് നെതര്‍ലാന്‍ഡിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലുമാണ് ക്രീസിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cricket worldcup 2023: ടീം തോറ്റുപോയി, പക്ഷേ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ജോ റൂട്ട്