Webdunia - Bharat's app for daily news and videos

Install App

Cricket worldcup 2023:ലോകകപ്പില്‍ ലങ്കാദഹനം, ഡികോക്കും, വാന്‍ഡര്‍ ഡസ്സനും തകര്‍ത്ത ലങ്കയില്‍ തീ വെച്ച് മാര്‍ക്രം

Webdunia
ശനി, 7 ഒക്‌ടോബര്‍ 2023 (18:10 IST)
2023 ഏകദിനലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുതകര്‍ത്ത് ദക്ഷിണാഫ്രിക്ക. ബാറ്റര്‍മാര്‍ അഴിഞ്ഞാടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 താരങ്ങളാണ് സെഞ്ചുറി നേടിയത്. നേരത്തെ ടോസ് നേടിയ ശ്രീലങ്ക മത്സരത്തില്‍ ബൗളിങ്ങ് തിരെഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ നായകനുമായ തെമ്പ ബവുമയെ 8 റണ്‍സിന് പുറത്താക്കാനായെങ്കിലും പിന്നീട് മത്സരത്തില്‍ ഒരിക്കലും ശ്രീലങ്കയെ കാണാനായില്ല.
 
രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്വിന്റണ്‍ ഡികോക്കും റസ്സി വന്‍ ഡര്‍ ഡസ്സനും 204 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 84 പന്തില്‍ 14 ഫോറും 3 സിക്‌സറുമടക്കം 100 റണ്‍സ് നേടിയാണ് ക്വിന്റണ്‍ ഡികോക്ക് മടങ്ങിയത്. പിന്നാലെ തന്നെ 108 റണ്‍സുമായി റസ്സി വാന്‍ഡര്‍ ഡസ്സനും മടങ്ങി. 13 ഫോറും 2 സിക്‌സുമടങ്ങുന്നതായിരുന്നു വാന്‍ഡര്‍ ഡസ്സന്റെ പ്രകടനം. ഇരു വിക്കറ്റുകളും വീണതോടെ ശ്രീലങ്ക മത്സരത്തില്‍ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ഹെന്റിച്ച് ക്ലാസനും എയ്ഡന്‍ മാര്‍ക്രവും ശ്രീലങ്കയെ കൂട്ടക്കുരുതി ചെയ്യാനാണ് പദ്ധതിയിട്ടത്. 20 പന്തില്‍ 32 റണ്‍സുമായി ക്ലാസന്‍ മടങ്ങിയെങ്കിലും 53 പന്തില്‍ നിന്നും 106 റണ്‍സുമായി മാര്‍ക്രം ശ്രീലങ്കയ്ക്ക് കനത്ത നാശം വിതച്ചു. 14 ഫോറും 3 സിക്‌സറുമടങ്ങുന്നതായിരുന്നു മാര്‍ക്രത്തിന്റെ പ്രകടനം. 3 താരങ്ങള്‍ സെഞ്ചുറി കുറിച്ച മത്സരത്തില്‍ 5 വിക്കറ്റിന് 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക 2 വിക്കറ്റ് വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

എന്നാലും ഇങ്ങനെയുമുണ്ടോ നാണക്കേട്, 4 മണിക്കൂറിനിടെ 2 തവണ പുറത്തായി കെയ്ൻ വില്യംസൺ

അടുത്ത ലേഖനം
Show comments