Webdunia - Bharat's app for daily news and videos

Install App

ധോനിയെ വേണം, എന്നാൽ വൻ തുക മുടക്കാനും വയ്യ, അൺക്യാപ്പ്ഡ് താരമായി പരിഗണിക്കണമെന്ന് ചെന്നൈ, ചെയ്യുന്നത് അനാദരവെന്ന് കാവ്യ മാരൻ

അഭിറാം മനോഹർ
വെള്ളി, 2 ഓഗസ്റ്റ് 2024 (09:41 IST)
അടുത്ത ഐപിഎല്‍ സീസണില്‍ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതിനായി വിചിത്രമായ ആവശ്യം മുന്നോട്ട് വെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതിനായി ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത താരങ്ങളുടെ അണ്‍ ക്യാപ്ഡ് പട്ടികയില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിഎസ്‌കെ പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 പുതിയ സീസണിനും മെഗാ താരലേലത്തിനും മുന്‍പായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ചെന്നൈയുടെ വിചിത്രമായ ആവശ്യം. എന്നാല്‍ ചെന്നൈയുടെ ഈ നിര്‍ദേശത്തെ മറ്റ് ടീമുകള്‍ എതിര്‍ത്തതായാണ് വിവരം. ഐപിഎല്‍ തുടക്കം കുറിച്ച 2008 മുതല്‍ 2021 വരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 5 വര്‍ഷം പിന്നിട്ടവരെ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ പെടുത്താമെന്ന ചട്ടമുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം പിന്നീട് നിര്‍ത്തലാക്കിയിരുന്നു.
 
 എന്നാല്‍ ധോനിയെ ടീമില്‍ നിലനിര്‍ത്താനായി ഈ ചട്ടം പൊടിത്തട്ടിയെടുക്കാനായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിച്ചത്. എന്നാല്‍ മറ്റ് ടീമുകള്‍ കൂട്ടമായി തന്നെ ചെന്നൈയുടെ ഈ ആവശ്യത്തെ എതിര്‍ത്തു. 2020 ഓഗസ്റ്റ് 15നായിരുന്നു ധോനി രാജ്യാന്തര ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022ലെ മെഗാ താരലേലത്തിന് മുന്‍പായി ധോനിയെ ചെന്നൈ നിലനിര്‍ത്തുന്നത് 12 കോടി രൂപ നിലനിര്‍ത്തിയാണ്. ഒരു അണ്‍ക്യാപ്ഡ് താരത്തെ നിലനിര്‍ത്താന്‍ 4 കോടി രൂപ മാത്രമാണ് ടീമിന് ചിലവാക്കുക. ഈ തുകയ്ക്ക് ധോനിയെ നിലനിര്‍ത്താനാണ് ചെന്നൈയുടെ ശ്രമം.  ഇതോടെ ഐപിഎല്‍ താരലേലത്തില്‍ കൂടുതല്‍ തുക കൈവശം വെയ്ക്കാനും ചെന്നൈയ്ക്ക് സാധിക്കും.
 
 എന്നാല്‍ ഈ നിര്‍ദേശത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇടമ കാവ്യ മാരന്‍ നേരിട്ട് തന്നെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ധോനിയെ പോലൊരു താരത്തെ അണ്‍ക്യാപ്ഡ് പ്ലെയറായി കണക്കാക്കുക എന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും മെഗാതാരലേലത്തില്‍ കൂടുതല്‍ തുക കൈവശം വെയ്ക്കാന്‍ ഇതോടെ ചെന്നൈയ്ക്ക് സാധിക്കുമെന്നും കാവ്യാ മാരന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: 'മോനേ സഞ്ജു അടിച്ചു കേറി വാ'; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി

12 വർഷമായി ഐപിഎല്ലിൽ കളിക്കുന്ന, ഞാൻ ഇന്നുവരെ ഒപ്പം കളിച്ചവരിൽ മികച്ച ക്യാപ്റ്റൻ സഞ്ജു: സന്ദീപ് ശർമ

ഒരു പന്തല്ലെ ആ വരുന്നത്, വഴി മാറികൊടുത്തേക്കാം, സോഷ്യല്‍ മീഡിയയില്‍ ട്രോളേറ്റ് വാങ്ങി കെ എല്‍ രാഹുലിന്റെ പുറത്താകല്‍

പേസിന്റെ പറുദീസയില്‍ അവതാരപ്പിറവി സംഭവിക്കുമോ?, ദക്ഷിണാഫ്രിക്കന്‍ പരമ്പര സഞ്ജുവിന് നിര്‍ണായകം

Australia vs Pakistan, 2nd ODI: തീ തുപ്പി റൗഫും അഫ്രീദിയും; ഓസ്‌ട്രേലിയയെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments