കൈവിട്ട താരത്തിനായി ചെന്നൈ പണം വാരിയെറിയും: ആകാശ് ചോപ്ര

Webdunia
തിങ്കള്‍, 31 ജനുവരി 2022 (17:03 IST)
ഐപിഎൽ പതിനഞ്ചാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിനായി ഐപിഎൽ ചർച്ചകൾ സജീവമായിരിക്കെ ടീമുകൾ വമ്പൻ താരങ്ങളെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏത് താരമായിരിക്കും ഏറ്റവുമധികം പണം വാങ്ങുക എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം  നിലനിര്‍ത്തിയില്ലെങ്കിലും മെഗാതാരലേലത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌ ഒരു താരത്തെ സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
 
ചെന്നൈ സൂപ്പർ കിങ്‌സിനായും ഇന്ത്യ‌ൻ ടീമിനായും മികച്ച പ്രകടനം നടത്തിയ ദീപക് ചാഹറിനായി ഇത്തവണ സിഎസ്‌കെ പണമൊഴുക്കുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ന്യൂ ബോളില്‍ സ്ഥിരതയോടെ വിക്കറ്റ് നേടാന്‍ ദീപക് ചാഹറിനാകുന്നു. ന്യൂ ബോളില്‍ ഇത്രത്തോളം സ്ഥിരത കാട്ടുന്ന മറ്റൊരു ഇന്ത്യന്‍ ബൗളറെ ഞാൻ കണ്ടിട്ടില്ല. 
 
വിസ്‌മയ ഡെത്ത് ഓവർ ബൗളറല്ലെ‌ങ്കിലും അവസാന ഓവറുകളിൽ ഉപയോഗപ്പെടുത്താവുന്ന താരമാണ് ദീപക് ചാഹർ. സിഎസ്‌കെയ്ക്കൊപ്പം  പുതിയ ടീമുകളായ അഹമ്മദാബാദും ലക്‌നോവും ഇത്തവണ ദീപക് ചാഹറിനായി രംഗത്തുണ്ടാകും. അദേഹത്തിന്റെ ബാറ്റിങും മികച്ചതാണ്. ആകാശ് ചോപ്ര പറഞ്ഞു.
 
ഐപിഎല്ലില്‍ 63 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 29കാരനായ ദീപക് ചാഹര്‍ 59 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.  2018ലാണ് താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. 2019 സീസണില്‍ 22 വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം. എം എസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി എന്നിവരെയാണ് ഇത്തവണ ചെന്നൈ നിലനിർതിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

അടുത്ത ലേഖനം
Show comments