Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ

അണ്ടർ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ
, ഞായര്‍, 30 ജനുവരി 2022 (08:41 IST)
അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ. അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ വിജയം.
 
വിജയത്തോടെ ബംഗ്ലാദേശിനെതിരേ 2020 ലോകകപ്പിന്റെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യയ്ക്കായി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയ്ക്ക് എതിരാളികൾ. മത്സരത്തിൽ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 37.1 ഓവറില്‍ വെറും 111 റണ്‍സിന് പുറത്താക്കുകയായിരുന്നു.
 
മറുപടി ബാറ്റിങ്ങില്‍ 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം കണ്ടു.65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ബംഗ്ലാദേശിനായി റിപ്പോണ്‍  മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണം? വീണ്ടും തലവേദന; തലപുകച്ച് ദ്രാവിഡ്