പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (12:49 IST)
ഐപിഎല്‍ മെഗാതാരലേലത്തിന് മുന്‍പായി ഓരോ ടീമിനും എത്ര താരങ്ങളെ നിലനിര്‍ത്താമെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെന്നൈ നിലനിര്‍ത്തുക അഞ്ച് താരങ്ങളെയെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന താരലേലത്തില്‍ 6 കളിക്കാരെയെങ്കിലും ടീമുകള്‍ക്ക് നിലനിര്‍ത്താനാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ എം എസ് ധോനിയെ ചെന്നൈ നിലനിര്‍ത്തുമോ എന്ന കാര്യത്തിലാണ് ആരാധകര്‍ ആകാംക്ഷയുള്ളത്.
 
റേവ് സ്‌പോര്‍ട്ടിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐപിഎല്‍ 2025 സീസണില്‍ അഞ്ച് കളിക്കാരെ നിലനിര്‍ത്താനാണ് ചെന്നൈ തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ്, രവീന്ദ്ര ജഡേജ,ശിവം ദുബെ,മതീഷ പതിരാന, എം എസ് ധോനി എന്നിവരെയാകും ചെന്നൈ നിലനിര്‍ത്തുക. ഇതോടെ ഡിവോണ്‍ കോണ്‍വെ,മഹീഷ് തീക്ഷണ,ദീപക് ചാഹര്‍ എന്നിവരെ ചെന്നൈയ്ക്ക് കൈയൊഴിയേണ്ടതായി വരും.
 
 ധോനിക്ക് ഒരു സീസണ്‍ കൂടി കളിക്കാന്‍ അവസരം ഒരുക്കാനാണ് ചെന്നൈയുടെ തീരുമാനം. വരുന്ന സീസണില്‍ മികച്ച പ്രകടനം നടത്തി കിരീടത്തോടെ ധോനിയ്ക്ക് യാത്രയയപ്പ് നല്‍കാനാവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലക്ഷ്യമിടുന്നത്. എന്നാല്‍ ധോനിയെ നിലനിര്‍ത്താന്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടതിനാല്‍ തന്നെ താരലേലത്തില്‍ ഈ തീരുമാനം ചെന്നൈയ്ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashvasi Jaiswal: രാജസ്ഥാൻ നായകനാവേണ്ടത് ജഡേജയല്ല, യോഗ്യൻ ജയ്സ്വാൾ: ആകാശ് ചോപ്ര

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ

ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

അടുത്ത ലേഖനം
Show comments